Tap to Read ➤
വട്ടവടയെന്ന സ്വര്‍ഗ്ഗം! പഴത്തോട്ടവും മരവീടും പിന്നെ മഞ്ഞും!
പ്രകൃതി കനിഞ്ഞനുഗ്രഹിച്ച വട്ടവടയെ പരിചയപ്പെടാം
Elizabath Joseph
ഇടുക്കിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് വട്ടവട സന്ദർശകർക്ക് നല്കുന്നത്.
പച്ചപ്പും തട്ടുതട്ടായുള്ള കൃഷികളും ഇവിടുത്തെ കാഴ്ചകളെ സമ്പന്നമാക്കുന്നു.
മൂന്നാറിൽ നിന്നും 45 കിലോമീറ്റർ ദൂരത്തിലാണ് വട്ടവടയുള്ളത്
തമിഴ്നാടിനോട് ചേർന്നു കിടക്കുന്ന, തമിഴ് സംസാരിക്കുന്ന കേരള ഗ്രാമമാണ് വട്ടവട
സമുദ്രനിരപ്പിൽ നിന്നും ആറായിരം അടി ഉയരത്തിലാണ് ഇവിടമുള്ളത്.
പഴം, പച്ചക്കറി കൃഷികൾക്ക് വട്ടവട പ്രസിദ്ധമാണ്. ശൈത്യകാല വിളകളാണ് ഇവിടെ കൃഷി ചെയ്യുന്നതിൽ അധികവും.
കാരറ്റ്, കാബേജ്, ബീൻസ്, സ്ട്രോബെറി, പാഷൻഫ്രൂട്ട് തുടങ്ങിയവ ഇവിടെ കൃഷി ചെയ്യുന്നു.
കേരളത്തിലെ വളർന്നു വരുന്ന ഇക്കോ ടൂറിസം കേന്ദ്രമാണ് വട്ടവട
പഴത്തോട്ടങ്ങളാണ് ഇവിടുക്കെ മറ്റൊരു കാഴ്ച. നാടൻ സസ്യങ്ങളെ ഉൾപ്പെടുത്തിയുള്ള പഴത്തോട്ടമാണിത്.
മഞ്ഞിറങ്ങി നിൽക്കുന്ന സ്ഥലത്തെ താമസമാണ് വട്ടവട ഒരുക്കുന്ന മറ്റൊരു അനുഭവം.
ട്രക്കിങ്ങിനും പ്രകൃതിനടത്തിനും വട്ടവടയെ ആളുകൾ തിരഞ്ഞെടുക്കുന്നു.
നീലക്കുറിഞ്ഞി..ഒപ്പം സ്ട്രോബറിയും!! മൂന്നാർ യാത്രയിലെ വെറൈറ്റികളിതാ
മൂന്നാർ വെറൈറ്റി