Tap to Read ➤

ലോക പൈതൃക ദിനം 2022: പരിചയപ്പെടാം ഇന്ത്യയിലെ ചരിത്രസ്മാരകങ്ങളെ

ഇന്ത്യയിലെ അറിഞ്ഞിരിക്കേണ്ട പ്രധാന ചരിത്രസ്മാരകങ്ങള്‍
Elizabath Joseph
ലോകത്തിലെ സപ്താത്ഭുതങ്ങളില്‍ ഒന്നുകൂടിയായ താജ്മഹല്‍ ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ഇടമാണ്. മുഗള്‍ ചക്രവര്‍ത്തി ഷാജഹാനാണ് ഇത് നിര്‍മ്മിച്ചത്.
താജ്മഹല്‍
തമിഴ്നാട്ടിലെ പുരാതന തുറമുഖമായ  മഹാബലിപുരം പല്ലവകാലഘട്ടത്തിലാണ് സ്ഥാപിതമാകുന്നത്. പഞ്ചരഥങ്ങള്‍, ഷോര്‍ ടെംപിള്‍, മഹിഷാസുരമര്‍ദ്ദിനി മണ്ഡപം, തുടങ്ങിയവയാണ് പ്രധാന കാഴ്ചകള്‍,
മഹാബലിപുരം
അക്ബർ ചക്രവർത്തി പണികഴിപ്പിച്ച ആഗ്രാ കോട്ടയെ മുഗളന്മാരുടെ അഭിമാനം എന്നാണ് വിളിക്കുന്നത്. ആഗ്രയിലെ ചെങ്കോട്ട എന്നും ഇതിനെ വിളിക്കാറുണ്ട്
ആഗ്രാ കോട്ട
മുഗളന്മാരുടെ കൊട്ടാരമായ ഡൽഹിയിലെ ചെങ്കോട്ട 200 വർഷത്തോളം സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. പതിനേഴാം നൂറ്റാണ്ടില്‍ ഷാജഹാന്‍ ചക്രവര്‍ത്തിയാണ് ഇത് നിര്‍മ്മിക്കുന്നത്.
റെഡ് ഫോര്‍ട്ട്
ലോകത്തിലെ  ഏറ്റവും മികച്ച മസ്ജിദുകളില്‍ ഒന്നായാണ് ഡല്‍ഹിയിലെ ജമാ മസ്ജിദ് അറിയപ്പെ‌ടുന്നത്. ഷാജഹാന്റെ ഭരണകാലത്ത് നിർമ്മിച്ച ജമാ മസ്ജിദ് ഇന്ത്യയിലെ മുഗൾ വാസ്തുവിദ്യയുടെ മാസ്റ്റർപീസ് ആണ്
ജമാ മസ്ജിദ്
ഏഴ്, എട്ട് നൂറ്റാണ്ടുകളിലെ ചരിത്രസ്മാരകങ്ങളാണ് മാലപ്രഭ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടടക്കല്‍. ചാലൂക്യൻ വാസ്തുവിദ്യയുടെ സമ്പന്നതയുടെ ഉദാഹണമായ ഇത് കര്‍ണ്ണാടകയിലാണ് സ്ഥിതി ചെയ്യുന്നത്.
പട്ടടക്കല്‍
മധ്യപ്രദേശിലെ ഭോപ്പാലിന് സമീപത്താണ് സാഞ്ചിയിലെ ബുദ്ധസ്മാരകങ്ങള്‍ സ്ഥിതി ചെയ്യുന്നത്. നിലവില്‍ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും പഴയ ബുദ്ധ സങ്കേതമാണിത്
സാഞ്ചി
രാജസ്ഥാനിലെ ആറു കോട്ടകള്‍ യുനസ്കോയുടെ പൈതൃക ഇടങ്ങളുടെ പട്ടികയിലുണ്ട്. ചിറ്റോർഗഡ്, കുംഭൽഗഡ്, രൺതംബോർ ഫോർട്ട്, ഗാഗ്രോൺ ഫോർട്ട്, ആംബർ ഫോർട്ട്, ജയ്സാൽമീർ ഫോർട്ട് എന്നിവയാണത്.
ഹില്‍ ഫോര്‍ട്ട്
ഗുജറാത്തിലെ പത്താൻ ജില്ലയിൽ സരസ്വതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പടവ് കിണറാണ് റാണി കി വാവ്. 64 മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയും 27 മീറ്റര്‍ ആഴവുമാണ് ഇതിനുള്ളത്.
റാണി കി വാവ്
വിമാനയാത്രാ ചിലവ് 40000 രൂപയില്‍ താഴെ..പോകാം ഈ ലോക രാജ്യങ്ങളിലേക്ക്
Read Here