Search
  • Follow NativePlanet
Share
» »വിമാനയാത്രാ ചിലവ് 40000 രൂപയില്‍ താഴെ..പോകാം ഈ ലോക രാജ്യങ്ങളിലേക്ക്

വിമാനയാത്രാ ചിലവ് 40000 രൂപയില്‍ താഴെ..പോകാം ഈ ലോക രാജ്യങ്ങളിലേക്ക്

ഇതാ നാല്പതിനായിരം രൂപയില്‍ താഴെ മാത്രം വിമാനയാത്രാ ടിക്കറ്റ് വരുന്ന ഏറ്റവും മികച്ച യാത്രാസ്ഥാനങ്ങളെ പരിചയപ്പെടാം....

യാത്രകള്‍ തുറക്കുന്ന വിശാലമായ വാതിലുകള്‍ അനുഭവങ്ങളും കാഴ്ചകളും സഞ്ചാരികളിലേക്ക് എത്തിക്കുന്നു. നമ്മളെ തന്നെ മാറ്റിമറിക്കുവാനും കാഴ്ചപ്പാടുകളിലും അഭിപ്രായങ്ങളിലും മാറ്റങ്ങള്‍ കൊണ്ടുവരുവാനും ലോകപരിചയം നല്കുവാനുമെല്ലാം നിസാരമായ പലയാത്രകള്‍ക്കും സാധിക്കും. എന്നാല്‍ ഏരോ യാത്രകള്‍ക്കും മുന്നിലെ വിലങ്ങുതടി പലപ്പോഴും ബജറ്റ് ആണ്. പോക്കറ്റിലൊതുങ്ങുന്ന തുകയില്‍ ഒരു അന്താരാഷ്ട്ര നടത്തുക എന്നത് എത്രയെളുപ്പമല്ല.

പാരീസും റോമും ലണ്ടനും ആംസ്റ്റര്‍ഡാമും പോലുള്ള ഇടങ്ങള്‍ ഒരിക്കല്‍ കാണണമെങ്കില്‍ കീശയുടെ കനം കുറച്ചൊന്നുമുണ്ടായാല്‍ പോര. എന്നാല്‍ അവിടെ കണ്ടുനിര്‍ത്തുവാനുള്ളതല്ല നമ്മുടെ അന്താരാഷ്ട്ര യാത്രാ മോഹങ്ങള്‍. പോക്കറ്റ് കാലിയാക്കാതെ കാണുവാന്‍ സാധിക്കുന്ന നിരവധി രാജ്യങ്ങളും നഗരങ്ങളും ഇവിടെയുണ്ട്.
ഇതാ നാല്പതിനായിരം രൂപയില്‍ താഴെ മാത്രം വിമാനയാത്രാ ടിക്കറ്റ് വരുന്ന ഏറ്റവും മികച്ച യാത്രാസ്ഥാനങ്ങളെ പരിചയപ്പെടാം....

നേപ്പാള്‍

നേപ്പാള്‍

റിട്ടേണ്‍ ഫ്ലൈറ്റ് നിരക്ക് തുടങ്ങുന്നത്-11,000 രൂപ മുതല്‍

ഇന്ത്യയില്‍ നിന്നും ഏറ്റവും കുറഞ്ഞ ചിലവില്‍ സന്ദര്‍ശിക്കുവാന്‍ സാധിക്കുന്ന ലോകരാജ്യങ്ങളിലൊന്നാണ് നേപ്പാള്‍. ഹിമാലയത്തില്‍ സ്ഥിതി ചെയ്യുന്ന നേപ്പാള്‍ പ്രകൃതിസൗന്ദര്യത്തിനും ആശ്രമങ്ങള്‍ക്കും ഹിമാലയകാഴ്ചകള്‍ക്കും പേരുകേട്ടതാണ്. കുറഞ്ഞ നിരക്കില്‍ ചെയ്യുവാന്‍ സാധിക്കുന്ന റോക്ക് ക്ലൈംബിങ്, കനോയിങ്, സിപ്ലൈനിങ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ മറ്റിടങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കില്‍ ഇവിടെ ചെയ്യുവാന്‍ സാധിക്കും. സമ്പന്നമായ ചരിത്രവും പൈതൃകവുമാണ് ഇവിടെ പരിചയപ്പെടേണ്ട കാര്യങ്ങള്‍.

ബംഗ്ലാദേശ്

ബംഗ്ലാദേശ്

റിട്ടേണ്‍ ഫ്ലൈറ്റ് നിരക്ക് തുടങ്ങുന്നത്-18,000 രൂപ മുതല്‍

വലിയ ചിലവുകളില്ലാതെ പോകുവാന്‍ സാധിക്കുന്ന അടുത്ത അയല്‍രാജ്യം ബംഗ്ലാദേശാണ്. പച്ചപ്പിനും ജലസമ്പത്തിനും ലോകപ്രസിദ്ധമാണ് ഇവിടം. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യയ്ക്ക് പടിഞ്ഞാറായാണ് ബംഗ്ലാദേശ് സ്ഥിതി ചെയ്യുന്നത്. ബ്രഹ്മപുത്രയും ഗംഗാ നദിയും ചേർന്ന് രൂപംകൊണ്ട ലോകത്തിലെ ഏറ്റവും വലിയ നദി ഡെൽറ്റ ഇവിടെയാണുള്ളത്. ഡെൽറ്റയിലെ കണ്ടൽക്കാടും ചതുപ്പുനിലവുമായ സുന്ദർബൻസ് പകരംവയ്ക്കുവാനില്ലാത്ത ജൈവസമ്പത്താണ്. സുരക്ഷിതമായ സന്ദര്‍ശിക്കുവാന്‍ കഴിയുന്ന രാജ്യം കൂടിയാണിത്.

തായ്ലാന്‍ഡ്

തായ്ലാന്‍ഡ്

റിട്ടേണ്‍ ഫ്ലൈറ്റ് നിരക്ക് തുടങ്ങുന്നത്-18,000 രൂപ മുതല്‍

ഇന്ത്യയില്‍ നിന്നും അന്താരാഷ്ട്ര യാത്ര പ്ലാന്‍ ചെയ്യുന്നവരുടെ മനസ്സിലേക്ക് ആദ്യം വരുന്ന രാജ്യങ്ങളിലൊന്നാണ് തായ്ലന്‍ഡ്. യാത്രാനിരക്ക് കുറവാണെന്നതു മാത്രമല്ല, മൊത്തത്തില്‍ ഒരു ബജറ്റ് യാത്ര ആണെങ്കിലും തായ്ലന്‍ഡ് മികച്ച ഓപ്ഷന്‍ ആണ്. രുചികരമായ ഭക്ഷണം, വിലകുറഞ്ഞ താമസസൗകര്യങ്ങള്‍, മനോഹരമായ ദ്വീപുകൾ, ചുറ്റിക്കറങ്ങാനുള്ള എളുപ്പം, ദ്വീപ് കാഴ്ചകള്‍ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഈ രാജ്യത്തെ ജനപ്രിയമാക്കുന്നു. ഏതുതരത്തിലുള്ള യാത്രക്കാര്‍ക്കും അനുയോജ്യമായതെല്ലാം ഇവിടെയുണ്ട്.

മലേഷ്യ

മലേഷ്യ

റിട്ടേണ്‍ ഫ്ലൈറ്റ് നിരക്ക് തുടങ്ങുന്നത്-20,000 രൂപ മുതല്‍

ഇന്ത്യയില്‍ നിന്നുള്ള ബജറ്റ് യാത്രകള്‍ക്ക് പരിഗണിക്കുവാന്‍ പറ്റിയ സ്ഥലങ്ങളിലൊന്നാണ് മലേഷ്യ. സമ്പന്നവും മിശ്രിതവുമായ സംസ്കാരമാണ് മലേഷ്യയെ പ്രത്യേകതയുള്ള രാജ്യമാക്കി മാറ്റുന്നത്. വംശങ്ങളുടെയും മതങ്ങളുടെയും സംസ്കാരങ്ങളുടെയും വൈവിധ്യം ആണിവിടെയുള്ളത്. ഉഷ്ണമേഖലാ മഴക്കാടുകൾ, മനോഹരമായ ബീച്ചുകൾ, വൈവിധ്യമാർന്ന സംസ്കാരങ്ങൾ എന്നിവ മലേഷ്യയുടെ പ്രത്യേകതയാണ്. ലോകത്തിലെ ഏറ്റവും സമാധാനപരമായ 25 രാജ്യങ്ങളിൽ ഒന്നുകൂടിയാണ് മലേഷ്യ.

ദുബായ്

ദുബായ്

റിട്ടേണ്‍ ഫ്ലൈറ്റ് നിരക്ക് തുടങ്ങുന്നത്-22,000 രൂപ മുതല്‍

ഏറ്റവും കുറ‍ഞ്ഞ ചിലവില്‍ ആഢംബരം അനുഭവിക്കുവാനും കിടിലന്‍ യാത്രാനുഭവങ്ങള്‍ക്കും ബജറ്റ് നിരക്കില്‍ പോയിവരുവാന്‍ സാധിക്കുന്ന രാജ്യമാണ് ദുബായ്. പോക്കറ്റ്-ഫ്രണ്ട്ലി ആഢംബര ഡെസ്റ്റിനേഷന്‍ ആയാണ് ദുബായിയെ എല്ലാവരും കണക്കാക്കുന്നത്. മണലാരണ്യത്തില്‍ നിന്നും ഇന്നത്തെ അതിശയിപ്പിക്കുന്ന ദുബായ് എന്ന നഗരത്തിലേക്കുള്ള വളര്‍ച്ച ഇവിടെ കണ്ടറിയാം. അത്ഭുതപ്പെടുത്തുന്ന വാസ്തുവിദ്യയും ഷോപ്പിങ് അനുഭവങ്ങളും മാളുകളുമെല്ലാം ഇവിടുത്തെ യാത്രയില്‍ ഉള്‍പ്പെടുത്താം മികച്ച പൊതുഗതാഗത ശൃംഖല ഉള്ളതിനാല്‍ ഇവിടം ചുറ്റിക്കറങ്ങുന്ന യാത്രയും വളരെ എളുപ്പമാണ്.

സിംഗപ്പൂര്‍

സിംഗപ്പൂര്‍

റിട്ടേണ്‍ ഫ്ലൈറ്റ് നിരക്ക് തുടങ്ങുന്നത്-23,000 രൂപ മുതല്‍

ഏതുതരത്തിലുള്ള സഞ്ചാരിയാണെങ്കിലും നിങ്ങളെ തരിമ്പുപോലും നിരാശപ്പെടുത്താത്ത യാത്രാനുഭവങ്ങള്‍ സമ്മാനിക്കുന്ന രാജ്യങ്ങളിലൊന്നാണ് സിംഗപ്പൂര്‍. ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായ സിംഗപ്പൂര്‍ എത്തിച്ചേരുന്ന നിമിഷം മുതല്‍ നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കും. 275 ചതുരശ്ര മൈൽ വിസ്തീർണ്ണം മാത്രമുള്ള സിംഗപ്പൂര്‍ രാജ്യവും സംസ്ഥാനവുമാണ്. പ്രധാന ദ്വീപായ പുലാവു ഉജോങ് ഉൾപ്പെടെ, 63 ദ്വീപുകൾ ചേരുന്നതാണ് ഈ രാജ്യം. വളരെ കര്‍ശനമായി നിമയങ്ങളും ശിക്ഷകളും പിന്തുടരുന്ന രാജ്യമാണിത്. ബീച്ച് ടൂറുകൾ, പ്രകൃതി നടത്തങ്ങൾ, വന്യജീവി ടൂറുകൾ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഇവിടെ ചെയ്യുവാനുണ്ട്. ഷോപ്പിംഗും രുചികരമായ തെരുവ് ഭക്ഷണവും ഇവിടെ നിര്‍ബന്ധമായും ചെയ്തിരിക്കണം.

 മാലദ്വീപ്

മാലദ്വീപ്

റിട്ടേണ്‍ ഫ്ലൈറ്റ് നിരക്ക് തുടങ്ങുന്നത്-25,000 രൂപ മുതല്‍

കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇന്ത്യയില്‍ നിന്നുള്ള ഹോട്ട് ഇന്‍റര്‍നാഷണല്‍ ട്രാവല്‍ ഡെസ്റ്റിനേഷനാണ് മാലദ്വീപ്. സെലബ്രിറ്റികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനം എന്നനിലയിലാണ് ഇവിടം മിക്കപ്പോഴും വാര്‍ത്തകളില്‍ ഇടംനേടുന്നത്. ബീച്ച് ഹോളിഡേ ആണ് ഇവിടുത്തെ പ്രത്യേകത. എന്നാല്‍ ഇവിടേക്കുള്ള യാത്ര മാത്രമേ ഇത്രയും ചിലവുകുറ‍ഞ്ഞതായുള്ളൂ. ഇവിടെ എത്തിയാലുള്ള ചിലവ് മിക്കപ്പോഴും കുറച്ച് കൂടുതല്‍ ആയിരിക്കും. പാക്കേജുകളുടെ ഭാഗമായി വരുന്നതാണ് മാലിദ്വീപിലെ ബജറ്റ് യാത്രയ്ക്ക് നല്ലത്. കടല്‍ക്കാഴ്ചകളുടെ സൗന്ദര്യമാണ് മാലിയുടെ പ്രത്യേകത. രാജ്യത്തിന്‍റെ 99 ശതമാനം കടലും വെറും ഒരുശതമാനം കരയുമാണ് ഇവിടുത്തെ ഭൂപ്രകൃതി. 26 പവിഴദ്വീപസമൂഹങ്ങള്‍ ചേര്‍ന്നാണ് മാലദ്വീപ് രൂപപ്പെട്ടിരിക്കുന്നത്. അറ്റോള്‍ എന്നാണ് ഈ ദ്വീപസമൂഹങ്ങള്‍ അറിയപ്പെടുന്നത്

 വിയറ്റ്നാം

വിയറ്റ്നാം

റിട്ടേണ്‍ ഫ്ലൈറ്റ് നിരക്ക് തുടങ്ങുന്നത്-30,000 രൂപ മുതല്‍

ബജറ്റില്‍ കണ്ടുതീര്‍ക്കുവാന്‍ കഴിയുന്ന അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളില്‍ മറ്റൊന്നാണ് വിയറ്റ്നാം. തെക്കുപടിഞ്ഞാറന്‍ ഏഷ്യയിലെ ഏറ്റവും ചിലവ് കുറഞ്ഞ രാജ്യം എന്നാണ് വിയറ്റ്നാം വിശേഷിപ്പിക്കപ്പെടുന്നതു തന്നെ. ഗ്രാമങ്ങളും അവിടുത്തെ കാഴ്ചകളുമാണ് മിക്കപ്പോഴും അന്താരാഷ്ട്ര സഞ്ചാരികള്‍ ഇവിടെ തേടിയെത്തുന്നത്. അതിമനോഹരമായ പ്രകൃതി സൗന്ദര്യവും, നിരവധി ചരിത്ര സ്മാരകങ്ങളും, മികച്ച ഭക്ഷണവും, ശാന്തമായ ബീച്ചുകളും വിയറ്റ്നാമിന്‍റെ പ്രത്യേകതയാണ്. കാപ്പിയുടെ വ്യാപാരമാണ് ഇവിടുത്തുകാരുടെ പ്രധാന വരുമാനമാര്‍ഗ്ഗങ്ങളിലൊന്ന്.

ഫിലിപ്പൈന്‍സ്

ഫിലിപ്പൈന്‍സ്

റിട്ടേണ്‍ ഫ്ലൈറ്റ് നിരക്ക് തുടങ്ങുന്നത്-37,000 രൂപ മുതല്‍

ഏഴായിരത്തിലധികം ചെറുദ്വീപുകള്‍ ചേരുന്ന തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമാണ് ഫിലിപ്പൈന്‍സ്. പ്രകൃതിമനോഹരമായ കാഴ്ചകളാണ് ഇവിടുത്തെ പ്രത്യേകത. അതിമനോഹരമായ ബീച്ചുകൾ, അഗ്നിപർവ്വതങ്ങൾ ടൂറിസ്റ്റ് ഹോട്ട്‌സ്‌പോട്ടുകളായി മാറിയ ഗ്രാഫിറ്റി മതിലുകൾ തുടങ്ങിയവ ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. മൗണ്ടൻ ബൈക്കിംഗ്, കനോയിംഗ്, തുടങ്ങിയ സാഹസിക വിനോദങ്ങള്‍ ആസ്വദിക്കുവാന്‍ ധാരാളം സാധ്യതകള്‍ ഇവിടെയുണ്ട്. കാലാവസ്ഥയും കുറഞ്ഞ ജീവിതച്ചെലവും കാരണം ഫിലിപ്പീൻസ് വിദേശികൾക്കിടയില്‍ പ്രശസ്തമായ റിട്ടയർമെന്റ് ഡെസ്റ്റിനേഷൻ കൂടിയാണ്.

ഈജിപ്റ്റ്

ഈജിപ്റ്റ്

റിട്ടേണ്‍ ഫ്ലൈറ്റ് നിരക്ക് തുടങ്ങുന്നത്-40,000 രൂപ മുതല്‍

വളരെ പുരാതനകാലം മുതലേ സ‍ഞ്ചാരികലെ ആകര്‍ഷിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഈജിപ്റ്റ്. പിരമിഡുകളുടെ വിശേഷവും കാഴ്ചകളും മാത്രം മതി അടുത്ത യാത്രാസ്ഥാനമായി ഈജിപ്ത്തിനെ തിരഞ്ഞെടുക്കുവാന്‍. ലോകത്തു മറ്റൊരിടത്തും കണ്ടെത്തുവാന്‍ സാധിക്കാത്ത തരത്തിലുള്ള സാംസ്കാരിക വൈവിധ്യവും അനുഭവങ്ങളും നല്കുവാന്‍ ഈജിപ്ത് യാത്രയ്ക്ക് കഴിയും. ഇവിടം ഭക്ഷണപ്രിയരുടെ പറുദീസയും ചരിത്രകാരന്മാരുടെ സ്വപ്ന ലക്ഷ്യസ്ഥാനവുമാണ്. ഗിസയുടെ ഭീമാകാരമായ പിരമിഡുകളും ഗ്രേറ്റ് സ്ഫിൻക്സും ലക്സറിന്റെ ഹൈറോഗ്ലിഫും ഒക്കെയായി നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്.

പോയാല്‍ തിരികെ വരുവാന്‍ പോലും തോന്നില്ല... സഞ്ചാരികളെ പിടിച്ചുനിര്‍ത്തുന്ന ഗാംങ്ടോക്ക്പോയാല്‍ തിരികെ വരുവാന്‍ പോലും തോന്നില്ല... സഞ്ചാരികളെ പിടിച്ചുനിര്‍ത്തുന്ന ഗാംങ്ടോക്ക്

കാറുകളെ പുറത്തു നിര്‍ത്തിയ ലോകനഗരങ്ങള്‍...ലാമു മുതല്‍ വെനീസ് വരെ...കാറുകളെ പുറത്തു നിര്‍ത്തിയ ലോകനഗരങ്ങള്‍...ലാമു മുതല്‍ വെനീസ് വരെ...

Read more about: world travel ideas budget travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X