ടെറാകോട്ട ശില്‍പ്പഭംഗിയുടെ മൂര്ത്തിമത് ഭാവം സന്ദര്ശകന് മുന്നില്‍ തുറന്ന് വെക്കുന്നതാണ് അഞ്ചുഗോപുരങ്ങളോട് കൂടിയുള്ള ക്ഷേത്രം. 1600ല്‍ രഘുബീര്‍ സിംഗ് മഹാരാജാവാണ് ഈ ക്ഷേത്രം നിര്‍മിച്ചത്. സമീപത്തെ മറെറാരുക്ഷേത്രത്തിലും ഇങ്ങനെ അഞ്ച് ഗോപുരങ്ങള്‍ കാണാനാകില്ല. ക്ഷേത്രമതിലുകളില്‍ മഹാഭാരത,രാമായണ കഥകള്‍ ടെറാകോട്ടയില്‍ കൊത്തിവെച്ചിട്ടുണ്ട്.