പശ്ചിമ ബംഗാള്‍ - കലയും സംസ്‌കാരവും പാരമ്പര്യവും ഇഴചേര്‍ന്ന ഭൂമി

ഹോം » സ്ഥലങ്ങൾ » » ഓവര്‍വ്യൂ

വടക്ക്‌ ഹിമാലയവും തെക്ക്‌ ബംഗാള്‍ ഉള്‍ക്കടലും അതിര്‍ത്തിയായുള്ള ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനമാണ്‌ പശ്ചിമ ബംഗാള്‍. ഒരിക്കല്‍ ബ്രിട്ടീഷ്‌ കോളണിയുടെ പ്രവര്‍ത്തന കേന്ദ്രമായിരുന്ന പശ്ചിമ ബംഗാള്‍ ഇപ്പോഴും വാസ്‌തു വിദ്യയിലും പരമ്പരാഗത കെട്ടിടങ്ങളിലും ബ്രിട്ടീഷ്‌ കാലത്തിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്തുന്നുണ്ട്‌. പാരമ്പര്യത്തിന്റെയും ആധുനീകതയുടെയും സിവശേഷതകള്‍ ഒരുപോലെ പ്രകടമാക്കുന്ന പശ്ചിമ ബംഗാള്‍ വിനോദ സഞ്ചാരം കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി ശക്തി പ്രാപിച്ചിരിക്കുകയാണ്‌.

ഭൂപ്രകൃതി

വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയാണ്‌ പശ്ചിമബംഗാളിന്റേത്‌. ഹിമാലയന്‍ മലനിരകള്‍ കാണപ്പെടുന്ന വടക്ക്‌ഭാഗമാണ്‌ സംസ്ഥാനത്തെ ഉയര്‍ന്ന പ്രദേശങ്ങളെ പ്രതിനീധീകരിക്കുന്നത്‌. അസ്സാമും സിക്കിമുമാണ്‌ ഇവിടുത്തെ അതിര്‍ത്തികള്‍. അതേസമയം നിരപ്പായ തെക്ക്‌ ഭാഗത്താണ്‌ വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ കാടുകളായ സുന്ദര്‍ബന്‍ സ്ഥിതി ചെയ്യുന്നത്‌. ബംഗാളിന്റെ അറ്റം ചെന്നെത്തുന്നത്‌ ബംഗാള്‍ ഉള്‍ക്കടലിലാണ്‌. പശ്ചിമ ബംഗാള്‍ അയല്‍ രാജ്യങ്ങളായ നേപ്പാള്‍, ഭൂട്ടാന്‍ എന്നിവയാല്‍ വടക്കും ബംഗ്ലാദേശാല്‍ കിഴക്കും ചുറ്റപ്പെട്ടിരിക്കുന്നു. പശ്ചിമ ബംഗാളിന്റെ ഈ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതി സന്ദര്‍ശകര്‍ക്ക്‌ നല്ല കാഴ്‌ച വിരുന്നാണ്‌ ഒരുക്കിയിരിക്കുന്നത്‌.

കൊല്‍ക്കത്ത-മൂന്ന്‌ ഗ്രാമങ്ങളുടെ കഥ

കലികത, ഗോബിന്ദ്‌പൂര്‍,സുതനുതി എന്നീ മൂന്ന്‌ ഗ്രാമങ്ങള്‍ ചേര്‍ത്താണ്‌ ബ്രിട്ടീഷ്‌ ഭരണാധിപനായ ജോബ്‌ ചര്‍നോക്‌ കല്‍ക്കട്ട അഥവ കൊല്‍ക്കത്തയ്‌ക്ക്‌ രൂപം നല്‍കിയത്‌. ഹൂഗ്ലി നദിയുടെ തീരത്ത്‌ സ്ഥിതി ചെയ്യുന്ന കൊല്‍ക്കത്ത ഇന്ത്യയുടെ സാംസ്‌കാരിക തലസ്ഥനാമെന്നാണ്‌ അറിയപ്പെടുന്നത്‌. രാജ്യത്തെ സുപ്രാധാന വിനോദ സഞ്ചാര കേന്ദ്രമായ കൊല്‍ക്കത്തയെ ` ആനന്ദത്തിന്റെ നഗരം' എന്ന്‌ ശരിക്കും വിളിക്കാം. വിക്‌ടോറിയ സ്‌മാരകം, ഹൗറ പാലം, ഇന്ത്യന്‍ മ്യൂസിയം, മാര്‍ബിള്‍ കൊട്ടാരം, കാളിഘട്ട്‌ ക്ഷേത്രം, ബിര്‍ള പ്ലാനിട്ടോറിയം, ഫോര്‍ട്‌ വില്യം തുടങ്ങി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി സ്ഥലങ്ങള്‍ ഇവിടെയുണ്ട്‌. പരമ്പരാഗത സൗധങ്ങളും സ്‌മാരകങ്ങളും ബ്രിട്ടീഷ്‌ ശൈലിയില്‍ നിര്‍മ്മിച്ചവയാണ്‌ . അതേസമയം സമീന്ദാര്‍ ബാരീസും ഹവേലികളും തനത്‌ പശ്ചിമ ബംഗാള്‍ ശൈലിയില്‍ നിര്‍മ്മിച്ചവയാണ്‌.

പശ്ചിമ ബംഗാളിന്റെ കലയും സംസ്‌കാരവും

ബൗള്‍ സംഗീതത്തിലെ രബീന്ദ്ര നാഥ ടാഗോറിന്റെ `` ഇകല ചോലോ രീ '' എന്ന പ്രശസ്‌തവരികള്‍ ഇന്ന്‌ അന്തര്‍ദ്ദേശീയമായി മാറിയിരിക്കുകയാണ്‌. വൈവിധ്യമാര്‍ന്ന നൃത്തങ്ങള്‍, ചിത്രങ്ങള്‍, ശില്‌പങ്ങള്‍ തുടങ്ങി വിവിധ കലാരൂപങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ ബംഗാളിന്റെ കലാപാരമ്പര്യം. ബംഗാള്‍ കലയുടെ തനത്‌ ശൈലിയാണ്‌ അതിനെ ലോകപ്രശസ്‌തിയില്‍ എത്തിച്ചിരിക്കുന്നത്‌. ബംഗാളിലെ ഓരോ പ്രദേശത്തെയും കൈത്തറി ഉത്‌പന്നങ്ങള്‍ക്കും വസ്‌ത്രങ്ങള്‍ക്കും അതിന്റേതായ കഥകളുണ്ട്‌. പശ്ചിമബംഗാളിന്റെ കലകള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം തിരഞ്ഞെടുക്കുന്നത്‌ ശാന്തി നികേതന്‍ ആണ്‌. സംസ്ഥാനത്തെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്‌ `ആധ സംസ്‌കാരം. കൂട്ടം കൂടി സംസാരത്തിലേര്‍പ്പെടുന്നവരാണ്‌ ഇവിടുത്തെ ജനങ്ങള്‍. പശ്ചിമ ബംഗാളിലെ എല്ലാ തെരുവോരങ്ങളിലും ഇത്തരം കൂട്ടം നമുക്ക്‌ കാണാന്‍ കഴിയും.

മധുരം തൊട്ട്‌ എരിവ്‌ വരെ - പശ്ചിമ ബംഗാളിന്റെ വിഭവങ്ങള്‍

ലോകത്തിലെ എല്ലാ പാചകക്കാരും ആദ്യം തിരഞ്ഞെടുക്കുന്ന ഒന്നായി ബംഗാളി വിഭവങ്ങള്‍ മാറിയിട്ടുണ്ട്‌. പശ്ചിമ ബംഗാളിന്റെ ഭൂപ്രകൃതിയില്‍ മാത്രമല്ല വിഭവങ്ങളിലും വൈവിധ്യം കാണാന്‍ കഴിയും. ബിരിയാണി , മുഘലായി പറാത്ത പോലുള്ള മുഘലായി വിഭവങ്ങള്‍ തൊട്ട്‌ പരമ്പരാഗത ബംഗാളി വിഭവങ്ങളായ മചെര്‍ ഝോല്‍ അഥവ ബംഗാളി മീന്‍ കറി വരെയുള്ള സ്വാദിഷ്‌ഠമാര്‍ന്ന വിഭവങ്ങള്‍ സന്ദര്‍ശകരെ ഇവിടേയ്‌ക്ക്‌ കൂടുതല്‍ ആകര്‍ഷിക്കുന്നു.

മേളകളും ഉത്സവങ്ങളും

പശ്ചിമബംഗാള്‍ വിനോദ സഞ്ചാരത്തിന്റെ പ്രധാന ഘടകമാണ്‌ മേളകളും ഉത്സവങ്ങളും. ദുര്‍ഗ പൂജ, കാളി പൂജ, സരസ്വതി പൂജ, ലക്ഷ്‌മി പൂജ, ജഗധാത്രി പൂജ എന്നിവയാണ്‌ ഉത്സവങ്ങളില്‍ പ്രധാനപ്പെട്ടത്‌. വിവിധ രൂപത്തിലുള്ള സ്‌ത്രീ ശക്തികളെ ആരാഘിക്കുന്ന ഉത്സവങ്ങളാണ്‌ ഇതെല്ലാം. ഗംഗ സാഗര്‍ മേള വര്‍ഷം തോറും ആയിരക്കണക്കിന്‌ വിശ്വാസികളെ ആകര്‍ഷിക്കുന്നു.എല്ലാ ജാതിയിലും മതത്തിലും വിഭാഗത്തിലും ഉള്ളവര്‍ ഇവിടുത്തെ ആഘോഷങ്ങളില്‍ ഒരു പോലെ പങ്കെടുക്കുന്നു.

പശ്ചിമ ബംഗാള്‍ വിനോദ സഞ്ചാരം

പഴമയും പുതുമയും ഒത്തുചേര്‍ന്ന ലോകത്തിന്റെ അത്ഭുതങ്ങള്‍ കാണാനുള്ള അവസരമാണ്‌ പശ്ചിമ ബംഗാള്‍ വിനോദ സഞ്ചാരം നല്‍കുന്നത്‌. സുന്ദര്‍ബനത്തിലെ വന്യജീവികള്‍, ബഖാലി, മര്‍ടി, ബിര്‍ബഹം, മതകേന്ദ്രമായ താരാപീഠ്‌, ഡാര്‍ജിലിങ്ങിന്റെയും മോങോപോങിന്റെയും പ്രകൃതിഭംഗി കണ്ടുള്ള യാത്ര, കൊല്‍ക്കത്ത, മുര്‍ഷിദാബാദ്‌, ശാന്തിനികേതന്‍ തുടങ്ങിയ സാസ്‌കാരിക കേന്ദ്രങ്ങള്‍ പകരുന്ന അറിവ്‌ ഇതെല്ലാം കൂടി ചേരുന്നതാണ്‌ പശ്ചിമ ബംഗാള്‍ വിനോദ സഞ്ചാരം.

കാലാവസ്ഥ

പശ്ചിമ ബംഗാളിന്റെ തെക്ക്‌ ഉഷ്‌ണമേഖല പ്രദേശവും വടക്ക്‌ മിതോഷ്‌ണമേഖലപ്രദേശവുമാണ്‌. ചൂടും ഈര്‍പ്പവുമുള്ള വേനല്‍, തണുപ്പുള്ള ശൈത്യവുമുള്‍പ്പടെ നാല്‌ കാലാവസ്ഥകളാണ്‌ പശ്ചിമ ബംഗാളില്‍ അനുഭവപ്പെടുക. വര്‍ഷം മുഴുവന്‍ മഴയുടെ രീതി വ്യത്യാസപ്പെട്ടിരിക്കും. 

Please Wait while comments are loading...