പെല്‍ഗ വെള്ളച്ചാട്ടം പ്രശസ്‌തമായ വിനോദ സഞ്ചാര കേന്ദ്രമാണ് .ശാന്തവും സമാധാനപൂര്‍ണവുമായ ഈ സ്ഥലം പ്രകൃതി സ്‌നേഹികളുടെ ഇഷ്‌ട കേന്ദ്രമാണ്. പിക്‌നിക്കിനും മീന്‍പിടുത്തത്തിനും അനുയോജ്യമായ ഇവിടം തിരക്കില്‍ നിന്നും മാറി പ്രകൃതി സൗന്ദര്യം ആസ്വദിക്കാനുള്ള അവസരം നല്‍കും. വെള്ളച്ചാട്ടത്തിലേയ്‌ക്ക് നടന്നു പോകാന്‍ വിനോദ സഞ്ചാര വകുപ്പ് നടപ്പാത പണിതിട്ടുണ്ട്.
ഗനോള്‍ നദിയ്‌ക്ക് മുകളിലായി മുളകൊണ്ട് പരമ്പരാഗത ശൈലിയില്‍ പണിതിരിക്കുന്ന പാലമാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. വെള്ളച്ചാട്ടത്തിന് സമീപം ഗാരോ വിഭവങ്ങള്‍ ലഭ്യമാക്കുന്ന ചെറിയ ഭക്ഷണ ശാലകളുണ്ട്. ടൂറയില്‍ നിന്നും 7 കിലോമീറ്റര്‍ ദൂരത്തായി സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടത്തിലേക്കെത്താന്‍ ടാക്‌സികള്‍ ലഭിക്കും.



Click it and Unblock the Notifications