Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» വെസ്റ്റ്‌ ഗാരോ ഹില്‍സ്‌

വെസ്റ്റ്‌ ഗാരോ ഹില്‍സ്‌ - മേഘാലയയുടെ പാരിസ്ഥിതിക വൈവിധ്യവുമായി

33

മേഘാലയയിലെ രണ്ടാമത്തെ വലിയ ജില്ലായാണ്‌ വെസ്റ്റ്‌ ഗാരോ ഹില്‍സ്‌. ജനസംഖ്യയിലും രണ്ടാം സ്ഥാനത്ത്‌ നില്‍ക്കുന്ന വെസ്റ്റ്‌ ഗാരോ ഹില്‍സിന്റെ തലസ്ഥാനം ടൂറയാണ്‌. ഭൂരിഭാഗവും മലപ്രദേശമായ ജില്ലയുടെ അതിര്‍ത്തികളില്‍ മാത്രമാണ്‌ നിരപ്പായ പ്രദേശമുള്ളത്‌.

3714 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന ജില്ലയുടെ അതിരുകള്‍ വടക്ക്‌, വടക്ക്‌ -പടിഞ്ഞാറ്‌ ഭാഗത്ത്‌ അസ്സാമിന്റെ ഗോല്‍പാര ജില്ലയും തെക്ക്‌ പടിഞ്ഞാറ്‌ ഭാഗത്ത്‌ സൗത്ത്‌ ഗാരോ ഗില്‍സ്‌ ജില്ലയും തെക്ക്‌ ഭാഗത്ത്‌ ബംഗ്ലാദേശുമാണ്‌.

വെസ്റ്റ്‌ ഗാരോ ഹില്‍സിലെ വിനോദ സഞ്ചാരം

നിരവധി വെള്ളച്ചാട്ടങ്ങളും ,തടാകങ്ങളും കൊടുമുടികളും, സ്വന്തമായി ജൈവമണ്ഡലവുമുള്ള വെസ്റ്റ്‌ ഗാരോ ഹില്‍സ്‌ പ്രകൃതി മനോഹരമായ ഭൂമിയാണ്‌. വിവിധ മലകളിലേയ്‌ക്കുള്ള ട്രക്കിങ്‌ ആണ്‌ വെസ്റ്റ്‌ ഗാരോ ഹില്‍സ്‌ വിനോദ സഞ്ചാരത്തിന്റെ പ്രധാന ആകര്‍ഷണം. ടൂറ കൊടുമുടി, നോക്‌റെക്‌ ജൈവമണ്ഡലം, ചിബാഗ്രി പെല്‍ഗ വെള്ളച്ചാട്ടം, റോങ്‌ബാങ്‌ എന്നിവയാണ്‌ ഇവിടെ കാണാനുള്ള മനോഹരമായ ചില സ്ഥലങ്ങള്‍. സാസത്‌ഗ്രി ഗ്രാമം ഓറഞ്ച്‌ തോട്ടങ്ങളാല്‍ പ്രശസ്‌തമാണ്‌. പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ ഏറ്റവും നല്ല സ്ഥലമാണ്‌ ടൂറ. പുരാവസ്‌തു കേന്ദ്രങ്ങളാണ്‌ രംഗപാണിയും ഭെയ്‌ത്‌ബാരിയും.

ഗാരോ ഹില്‍സിലെ പ്രധാന ഗോത്രവര്‍ഗക്കാര്‍ ഗാരോസ്‌ ആണ്‌. ടിബറ്റോ-ബര്‍മന്‍ വംശത്തിലെ ബോഡോ കുടംബത്തിലേതാണ്‌ ഗാരോസ്‌. സമൂഹത്തില്‍ പെണ്‍ പിന്തുടര്‍ച്ചാവകാശ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്തെ അപൂര്‍വം ഗോത്രവര്‍ഗങ്ങളില്‍ ഒന്നാണ്‌ ഗാരോസ്‌.

വെസ്റ്റ്‌ ഗാരോ ഹില്‍സില്‍ എങ്ങനെ എത്തിച്ചേരാം

ജില്ലാ ആസ്ഥാനമായ ടൂറയാണ്‌ ജില്ലയിലേയ്‌ക്കുള്ള പ്രധാന പ്രവേശന കവാടം. ഗുവാഹത്തിയില്‍ നിന്നും 222 കിലോമീറ്ററും ഷില്ലോങ്ങില്‍ നിന്ന്‌ 309 കിലോമീറ്ററുമാണ്‌ ടൂറയിലേയ്‌ക്കുള്ള ദൂരം.റോഡ്‌ ഗതാഗതം വളരെ മികച്ചതാണ്‌. ടൂറയിലേയ്‌ക്ക്‌ വിനോദ സഞ്ചാരികള്‍ക്ക്‌ ബസ്‌ മാര്‍ഗം വളരെ എളുപ്പം എത്തിച്ചേരാം.

കാലാവസ്ഥ

മേഘാലയയുടെ താഴ്‌ന്ന ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന വെസ്റ്റ്‌ ഗാരോ ഹില്‍സില്‍ വര്‍ഷം മുഴുവന്‍ ചൂടുള്ള കാലാവസ്ഥയാണ്‌ അനുഭവപ്പെടുന്നത്‌. ശരാശരി 330 സെന്റീമീറ്റര്‍ മഴയാണ്‌ ഇവിടെ ലഭിക്കാറുള്ളത്‌. തെക്ക്‌ പടിഞ്ഞാറന്‍ വര്‍ഷകാലമാണ്‌ ഇവിടം പ്രധാന മായി മഴലഭ്യമാക്കുന്നത്‌. ശൈത്യകാലവും ഇവിടെ വരണ്ടതായിരിക്കും. വേനല്‍ക്കാലത്ത്‌ ഘടിനമായ ചൂടും ആയിരിക്കും. വെസ്റ്റ്‌ ഗാരോ ഹില്‍സ്‌ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലയളവ്‌ വര്‍ഷകാലത്തിന്‌ ശേഷമുള്ള കാലയളവും ശൈത്യകാലവുമാണ്‌. മഴ ശമിക്കുന്നതിനൊപ്പം ചൂടും ഈര്‍പ്പവും കുറയും. ട്രക്കിങിനും പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിനും ഇക്കാലയളവ്‌ അനുയോജ്യമാണ്‌. വെസ്റ്റ്‌ ഗാരോ ഹില്‍സ്‌ സന്ദര്‍ശിക്കുമ്പോള്‍ ലളിതമായ കമ്പിളി വസ്‌ത്രങ്ങള്‍ കരുതുന്നത്‌ നല്ലതാണ്‌.

വെസ്റ്റ്‌ ഗാരോ ഹില്‍സ്‌ പ്രശസ്തമാക്കുന്നത്

വെസ്റ്റ്‌ ഗാരോ ഹില്‍സ്‌ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം വെസ്റ്റ്‌ ഗാരോ ഹില്‍സ്‌

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം വെസ്റ്റ്‌ ഗാരോ ഹില്‍സ്‌

 • റോഡ് മാര്‍ഗം
  ദേശീയപാത 51 ടൂറയില്‍ കൂടിയാണ്‌ കടന്നുപോകുന്നത്‌. ജില്ലയുടെ എല്ലാ ഭാഗങ്ങളുമായി ഇത്‌ ബന്ധപ്പെട്ട്‌ കിടക്കുന്നു. ഗുവാഹത്തിയില്‍ നിന്നും എല്ലാ സമയത്തും ടൂറയ്‌ക്ക്‌ നേരിട്ട്‌ ബസ്‌ കിട്ടും. ഐഎസ്‌ബിടിയില്‍ നിന്നും ടൂറയിലേയ്‌ക്ക്‌ ബസ്‌ സര്‍വീസുണ്ട്‌.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  വെസ്റ്റ്‌ ഗാരോ ഹില്‍സില്‍ റയില്‍വെസ്റ്റേഷനുകള്‍ ഇല്ല. 210 കിലോമീറ്റര്‍ അകലെയുള്ള ഗുവാഹത്തി റയില്‍വെസ്റ്റേഷനാണ്‌ സമീപത്തുള്ള റയില്‍വെസ്റ്റേഷന്‍. ഗുവാഹത്തി റയില്‍വെ സ്റ്റേഷനില്‍ നിന്നും നേരിട്ട്‌ ബസും ടാക്‌സിയും ലഭിക്കും.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  വെസ്റ്റ്‌ ഗാരോഹില്‍സിന്റെ ജില്ല ആസ്ഥാനമായ ടൂറയ്‌ക്ക്‌ അടുത്തുള്ള വിമാനത്താവളം ഗുവാഹത്തി ആണ്‌. ഗുവാഹത്തിയിലെ ലോക്‌പ്രിയ ഗോപിനാഥ്‌ ബോര്‍ഡോലോയി വിമാനത്താവളത്തില്‍ നിന്നും പാള്‍ടാന്‍ ബസാറിലോ ഐഎസ്‌ബിടിയിലോ എത്തിയാല്‍ ടൂറയിലേയ്‌ക്ക്‌ നേരിട്ട്‌ ബസ്‌ കിട്ടും
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
23 Oct,Sat
Return On
24 Oct,Sun
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
23 Oct,Sat
Check Out
24 Oct,Sun
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
23 Oct,Sat
Return On
24 Oct,Sun