ഫ്രഞ്ച് സര്‍ക്കാര്‍ നല്‍കിയ സ്ഥലത്ത് 1848ല്‍ നിര്‍മിച്ചതാണ് ഗ്രാന്‍റ് മൊസ്ക്ക്. പുതുക്കിപ്പണിയുന്നതിന്‍െറ ഭാഗമായി നിരവധി അറ്റകുറ്റപ്പണികള്‍ ഇവിടെ നടത്തി. 1956ലാണ് പള്ളി ആദ്യമായി പുതുക്കിപ്പണിതത്. 1978ല്‍ പള്ളി പൂര്‍ണമായി പൊളിച്ചുനീക്കിയ ശേഷം പുതുതായി ഒന്ന് നിര്‍മിച്ചു. 1999-2000 കാലത്താണ് പള്ളി അവസാനമായി പുതുക്കിപണിതത്. നിലവില്‍ പ്രാര്‍ഥനാ സമയത്ത് 200 പേരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്. ബക്രീദ്,റമദാന്‍,മിലാദുനബി ദിനങ്ങളില്‍ ഇവിടെ ദിവസങ്ങള്‍ നീളുന്ന ആഘോഷം സംഘടിപ്പിക്കാറുണ്ട്. യാനത്തിലെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളിലൊന്നാണ് ഗ്രാന്‍റ് മസ്ജിദ്.



Click it and Unblock the Notifications