യാനം: സംസ്കാരത്താലും ചരിത്രത്താലും സമ്പന്നം

ഹോം » സ്ഥലങ്ങൾ » യാനം » ഓവര്‍വ്യൂ

സംസ്കാരത്താലും ചരിത്രത്താലും സമ്പന്നമായ സ്ഥലമാണ് യാനം. കൊളോണിയല്‍ ഭരണകാലത്ത് ഫ്രാന്‍സിന്‍െറ കൈവശമായിരുന്ന ഭാഗമായിരുന്ന ഇവിടം നിലവില്‍  പോണ്ടിച്ചേരിയുടെ ഭാഗമാണ്. 1954 വരെയാണ് ഇവിടം ഫ്രഞ്ചുകാര്‍ ഭരിച്ചിരുന്നത്. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലക്ക് അകത്ത് സ്ഥിതി ചെയ്യുന്ന 30 സ്ക്വയര്‍ കിലോമീറ്റര്‍ പ്രദേശമാണ് യാനം.   

കൊളോണിയല്‍ ഭരണകാലത്ത് ശൈശവ വിവാഹങ്ങള്‍ ധാരാളമായി നടന്നിരുന്ന ഇവിടം തെലുങ്ക് ജനങ്ങള്‍ക്കിടയില്‍ കല്യാപണപുരം എന്നാണ്

അറിയപ്പെട്ടിരുന്നത്. മൂന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഫ്രഞ്ചുകാര്‍ ഇവിടം കോളനിയാക്കിയത്. ഫ്രഞ്ചുകാര്‍ ഇവിടം വിട്ടെങ്കിലും നല്ലൊരു വിഭാഗം ആളുകള്‍ക്ക് ഇടയിലും ഫ്രഞ്ച് യാനം എന്നാണ് ഇവിടം അറിയപ്പെടുന്നത്.

ചൂടേറിയതും ഈര്‍പ്പം നിറഞ്ഞതുമാണ് ഇവിടത്തെ കാലാവസ്ഥ. 68 ശതമാനത്തിനും 80 ശതമാനത്തിനും ഇടയിലാണ് ഇവിടെ അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്‍െറ നില. വേനല്‍ക്കാലത്ത് ചൂട് അസഹനീയമായതിനാല്‍ യാനം സന്ദര്‍ശനം ഒഴിവാക്കണം. തെക്കുപടിഞ്ഞാറന്‍, വടക്കുകിഴക്കന്‍ മണ്‍സൂണുകളുടെ ഗുണഫലം നന്നായി അനുഭവിക്കുന്ന സ്ഥലവുമാണ് ഇവിടം. നല്ല തോതില്‍ മഴ ലഭിക്കുന്നതോടെയേ ഇവിടെ ചൂടിന് ആശ്വാസമാകൂ.

മഴക്കാലം ഒഴിച്ച് എല്ല സമയവും തെളിഞ്ഞ ആകാശമാണ്‌  ഇവിടെയുള്ളത്. രാജമുന്ദ്രിയില്‍ നിന്നും ചെന്നൈയില്‍ നിന്നുള്ള റോഡ് മാര്‍ഗമുള്ള യാനം യാത്ര വേറിട്ട അനുഭവമായിരിക്കും.  ചെന്നൈയില്‍ നിന്ന് 147 കിലോമീറ്ററാണ് ഇങ്ങോടുള്ള ദൂരം. റെയില്‍വേ ലൈന്‍ ഇല്ലാത്ത സ്ഥലമാണ് ഇവിടം. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയുടെ ആസ്ഥാനമായ കാക്കിനടയാണ് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍. 26 കിലോമീറ്ററാണ് കാക്കിനടയില്‍ നിന്ന് ഇങ്ങോടുള്ളത്.

Please Wait while comments are loading...