യാനത്തിലെ പ്രമുഖ ആരാധനാ സ്ഥലങ്ങളില്‍ ഒന്നാണ് ശിവാലയം അല്ലെങ്കില്‍ രാജരാജേശ്വരി ക്ഷേത്രം. ചാലൂക്യാ രാജവംശത്തിലെ രാജമഹേന്ദ്രവാരം പതിനഞ്ചാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം നിര്‍മിച്ചതെന്ന് കരുതുന്നു. നൂറ്റാണ്ട് പഴക്കമുള്ള അലങ്കരിച്ച ശില്‍പ്പങ്ങളാണ് ഈ ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണം. ആത്രേയ ഗോദാവരി നദിയുടെ (കൊരങ്ങി നദി) തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഇവിടെ നടക്കുന്ന പ്രധാന ഉല്‍സവങ്ങളായ കല്യാണോല്‍സവവും രഥോല്‍സവവും കാണാന്‍ നിരവധി വിശ്വാസികളാണ് എത്താറ്. ജനുവരി,ഫെബ്രുവരി മാസങ്ങളിലായി മാഗ മാസത്തിലാണ് ഇവിടെ കല്യാണോല്‍സവം കൊണ്ടാടാറ്. ദേവനെ വരനായി അണിയിച്ചാരുക്കിയ ശേഷം തെരുവീഥികളിലൂടെ ഘോഷയാത്രയായി കൊണ്ടുപോവുകയാണ് ചെയ്യാറ്. രഥോല്‍സവവും ഇതിന്‍െറ ഭാഗമായാണ് നടക്കാറ്.



Click it and Unblock the Notifications