Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » യുക്‌സോം » ആകര്‍ഷണങ്ങള് » ടാഷിദിംഗ്‌ സന്യാസി മഠം

ടാഷിദിംഗ്‌ സന്യാസി മഠം, യുക്‌സോം

14

സിക്കിമിലെ പരമ പവിത്രമായ സ്ഥലങ്ങളില്‍ ഒന്നാണ്‌ ടാഷിദിംഗ്‌ സന്യാസി മഠം. ടാഷിംഗ്‌ സ്ഥിതി ചെയ്യുന്ന സ്ഥലത്ത്‌ നിന്ന്‌ പദ്‌മസംഭവ ഗുരു എട്ടാം നൂറ്റാണ്ടില്‍ സിക്കിമിനെ അനുഗ്രഹിച്ചുവെന്നാണ്‌ വിശ്വാസം. ഇക്കാരണത്താലാണ്‌ ഇവിടം പവിത്രമായി കണക്കാക്കപ്പെടുന്നത്‌. ഹൃദയത്തിന്റെ ആകൃതിയിലുള്ള മലമുകളില്‍ സ്ഥിതി ചെയ്യുന്ന ആശ്രമത്തില്‍ നിന്ന്‌ കാഞ്ചന്‍ജംഗയുടെ സൗന്ദര്യം കണ്‍മുന്നില്‍ തെളിയും.

പതിനെട്ടാം നൂറ്റാണ്ടില്‍ ങ്‌ദക്‌ സെമ്പാ ചെമ്പോ ആണ്‌ ഈ ആശ്രമം സ്ഥാപിച്ചത്‌. സിക്കിമിലെ ആദ്യ ചോഗ്യാലയുടെ കിരീടധാരണ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കിയ മൂന്നു ലാമമാരില്‍ ഒരാളായിരുന്നു അദ്ദേഹം. പ്രശസ്‌തമായ ഒരു സ്‌തൂപവും ഇവിടെ ഉണ്ട്‌. തോങ്‌ വാറംഗ്‌ ദോള്‍ എന്നാണ്‌ ഇത്‌ അറിയപ്പെടുന്നത്‌. കാണുന്നവരുടെ സംരക്ഷകന്‍ എന്നാണ്‌ തോങ്‌ വാറംഗ്‌ ദോള്‍ എന്ന വാക്കിനര്‍ത്ഥം. സ്‌തൂപം കണ്ടാല്‍ തന്നെ പാപമുക്തി ലഭിക്കുമെന്നാണ്‌ വിശ്വാസം.

പുണ്യജലോത്സവം ഈ സന്യാസി മഠത്തിന്റെ മറ്റൊരു പ്രത്യേകതയാണ്‌. എല്ലാവര്‍ഷവും ഇവിടെ ഈ ആഘോഷം നടക്കാറുണ്ട്‌. ഭുംചു ഉത്സവം എന്ന്‌ അറിയപ്പെടുന്ന ഈ ആഘോഷം ചാന്ദ്രമാസത്തിലെ 14, 15 ദിവസങ്ങളിലാണ്‌ നടത്തുന്നത്‌. ഈ ദിവസങ്ങളില്‍ ഇവിടെ എത്തുന്ന വിശ്വാസികളെ പുണ്യജലം നല്‍കി അനുഗ്രഹിക്കും. ഈ ദിവസങ്ങളില്‍ മാത്രമാണ്‌ പുണ്യജലം പുറത്തെടുക്കുന്നത്‌. ആഘോഷം കഴിഞ്ഞാല്‍ ഇത്‌ അടച്ച്‌ സന്യാസി മഠത്തില്‍ സൂക്ഷിക്കും.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed