ശ്രീനഗറിലെ പ്രധാന വിമാനത്താവളമായ ഷേഖ്-അല്‍- അലാം വിമാനത്താവളമാണ് സമീപത്തുള്ള പ്രധാന വിമാനത്താവളം. ഇവിടെ നിന്നും പ്രധാന ഇന്ത്യന്‍ നഗരങ്ങളായ മുംബൈ, ഡല്‍ഹി, സിംല, ഛണ്ഡിഗഢ് എന്നിവടങ്ങളിലേയ്‌ക്ക് നിരന്തരം വിമാന സര്‍വീസുകളുണ്ട്. ശ്രീനഗറില്‍ നിന്നും 876 കിലോ മീറ്റര്‍ അകലെയാണ് ഡല്‍ഹിയിലെ ഇന്ദിര ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളം. വിമാനത്താവളത്തില്‍ നിന്നും യൂസ്‌മാര്‍ഗിലെത്താന്‍ ടാക്‌സികളും ബസും കിട്ടും.