Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സുന്‍ഹെബോടോ » കാലാവസ്ഥ

സുന്‍ഹെബോടോ കാലാവസ്ഥ

ഈറന്‍ കാലാവസ്ഥ ഒഴിവാക്കി സുന്‍ഹെബോടോയില്‍ സന്ദര്‍ശനം നടത്തണമെന്നുണ്ടെങ്കില്‍ ശൈത്യകാലമാണ് അനുയോജ്യം. എന്നാലും തണുപ്പിനെതിരെ മുന്‍കരുതല്‍ ആവശ്യമാണ്. അഥവാ മഴ ഇഷ്ടപ്പെടുന്ന ആളാണ് നിങ്ങളെങ്കില്‍ മഴക്കാലത്ത് സുന്‍ഹെബോടോയിലെത്താം.

വേനല്‍ക്കാലം

സാമാന്യം ചൂടുള്ള കാലാവസ്ഥയാണ് സുന്‍ഹെബോടോയിലേത്. ഇവിടെ അനുഭവപ്പെടുന്ന പരമാവധി ചൂട് 22 ഡിഗ്രി സെല്‍ഷ്യസാണ്. വേനല്‍ക്കാലം രണ്ട് മാസം മാത്രം നീണ്ടുനില്‍ക്കുന്നതാണ്. എന്നിരുന്നാലും ഇക്കാലത്ത് സന്ദര്‍ശനം നടത്തുന്നുവെങ്കില്‍ തണുപ്പിന് മുന്‍കരുതലായി കമ്പിളി വസ്ത്രങ്ങള്‍ കരുതണം.

മഴക്കാലം

ഒമ്പത് മാസത്തോളം നീളുന്നതാണ് സുന്‍ഹെബോടോയിലെ മഴക്കാലം. ഇവിടെ ലഭിച്ചിട്ടുള്ള ഏറ്റവും വലിയ മഴയുടെ അളവ് 200 സെന്‍റിമീറ്ററാണ്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് ഏറ്റവും ശക്തമായ മഴ ലഭിക്കുന്നത്. ഉയര്‍ന്ന പ്രദേശമായതിനാലാണ് ഇത്രത്തോളം കനത്ത മഴ ഇവിടെ ലഭിക്കുന്നത്.

ശീതകാലം

ശക്തമായ തണുപ്പനുഭവപ്പെടുന്ന ശൈത്യകാലത്ത് അന്തരീക്ഷ താപനില 1 ഡിഗ്രി സെല്‍ഷ്യസിലേക്ക് വരെ താഴാറുണ്ട്. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ നീളുന്നതാണ് ശൈത്യകാലം. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് ഏറ്റവുമധികം തണുപ്പ് അനുഭവപ്പെടുന്നത്. സുന്‍ഹെബോടോയിലേക്ക് സന്ദര്‍ശനം നടത്തുമ്പോള്‍ കമ്പിളി വസ്ത്രങ്ങള്‍ കരുതാന്‍ മറക്കരുത്. പ്രത്യേകിച്ച് ശൈത്യകാലത്ത്.