കാക് നദിയുടെ തീരത്താണ് റാം കുന്ദ. ജയ്സാല്‍മീര്‍ നഗരത്തില്‍ നിന്നും 11 കിലോമീറ്റര്‍ അകലെയാണിത്. മഹാരാജാവ് അമര്‍ സിംഗിന്റെ മഹാറാണി മന്സുഖി ദേവി പണിയിച്ച ദേവാലയമാണ് ഇവിടെ പ്രസിദ്ധം. ശ്രീ രാമ ക്ഷേത്രമാണെങ്കിലും ശ്രീ ഗണേഷന്റെയും മഹിഷാസുരന്റെയും ഭൈരവന്റെയും വിഗ്രഹങ്ങളും ഉണ്ട്.
ക്ഷേത്രച്ചുവരുകള്‍ നിറയെ കൊത്തുപണികളും മുദ്രണങ്ങളും കൊണ്ട് അലംകൃതമാണ്. 18-ആം നൂറ്റാണ്ടില്‍ പണിത ഒരു ഗോവര്‍ധന സ്തംഭവും ഇവിടെയുണ്ട്. ഒട്ടകസവാരിയും ഇവിടെ ലഭ്യമാണ്.