മണിപ്പൂരിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഖന്‍ഗാബോക് . മണിപ്പൂരിലെ ഏറ്റവും വലിയ ഗ്രാമം എന്ന സവിശേഷതയും തൗഫാല് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഖന്ഗബോകിനുണ്ട്. മണിപ്പൂരി ഭാഷയാണ് ഇവിടുത്തെ ജനങ്ങള്‍ സംസാരിക്കുന്നത്.
ഇന്നത്തെ ഗ്രാമ പ്രദേശത്ത് നിറയെ ഉണ്ടായിരുന്ന ഖാന്ഗ്ര മരത്തില്‍ നിന്നുമാണ് ഖാര്ഗബോക് എന്ന പേര് ഗ്രാമത്തിനുണ്ടാകുന്നത്. ആളുകള്‍ ഇവിടെ താമസം തുടങ്ങിയതോടെ മരങ്ങള്‍ മുറിച്ചു മാറ്റി തുടങ്ങി. ഖാന്ഗ്ര വളരുന്ന സ്ഥലം എന്നര്‍ത്ഥം വരുന്ന ഖാന്ഗ്രപോകി എന്ന പേര് അങ്ങനെയാണ് ഗ്രാമത്തിന് ലഭിക്കുന്നത്. ഖാന്ഗ്രപോകി പിന്നീട് ഖന്ഗബോക് ആയി മാറുകയായിരുന്നു.
ഇകോപ് തടാകം ആണ് ഗ്രാമത്തില്‍ പ്രധാനമായും കാണാനുള്ളത്. . ജലസേചനത്തിനായി ദീര്‍ഘകാലമായി ഗ്രാമവാസികള്‍ ഇകോപ് തടാകത്തെയാണ് ആശ്രയിക്കുന്നത്. മീന്പിടുത്തത്തിനായും തടാകത്തെ ആശ്രയിക്കുന്നുണ്ട്. ഗ്രാമത്തിലെ ലാംലോങ് ബസാറും കാണേണ്ട സ്ഥലമാണ്.