ഫെബ്രുവരി മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. ഇക്കാലത്ത് അടൂരില്‍ നല്ല ചൂട് അനുഭവപ്പെടാറുണ്ട്. ഇക്കാലത്ത് താപനില 31 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. വേനല്‍ക്കാലത്ത് അടൂര്‍ യാത്ര പ്ലാന്‍ ചെയ്യാതിരിക്കുന്നതാണ് നല്ലത്, യാത്രചെയ്യുകയാണെങ്കില്‍ത്തന്നെ പരുത്തിവസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിയ്ക്കണം.
ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. നല്ല മഴലഭിയ്ക്കുന്ന സ്ഥലമാണ് അടൂര്‍. നാല് മാസം മുഴുവനായും മഴതന്നെയായിരിയ്ക്കും. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് കനത്ത മഴയുണ്ടാകുന്നത്. മഴക്കാലത്ത് അടൂര്‍ യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.
ഒക്ടോബര്‍ മുതല്‍ ജനുവരി വരെയാണ് ശീതകാലം, ഈ സമയത്ത് അടൂരില്‍ ചൂട് കുറവായിരിക്കും, മാത്രമല്ല അന്തരീക്ഷ പ്രസന്നമായിരിക്കുകയും ചെയ്യും. ഇക്കാലത്തെ താപനില 28 ഡിഗ്രി സെല്‍ഷ്യസില്‍ അപ്പുറം പോകാറില്ല. ഈ സമയമാണ് അടൂര്‍ സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം.