Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ആഗ്ര » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

പ്രമുഖ ദേശീയപാതകളായ എന്‍ .എച്ച്.2, എന്‍ .എച്ച്.3, എന്‍ .എച്ച്.11 എന്നിവ ആഗ്രയെ ഇതര പട്ടണങ്ങളുമായി അനായാസം ബന്ധിപ്പിക്കുന്നുണ്ട്. സര്‍ ക്കാര്‍ വക ബസ്സുകളും സ്വകാര്യ ബസ്സുകളും വോള്‍വോ പോലുള്ള ആഢംബര ബസ്സുകളും ആഗ്രയിലേക്കെന്ന പോലെ തിരിച്ചും സര്‍ വ്വീസ് നടത്തുന്നുണ്ട്. ഉത്തര്‍ പ്രദേശ് ടൂറിസം വികസന സമിതിയുടെ മേല്‍നോട്ടത്തില്‍ സിറ്റിയ്ക്കകത്തുള്ള ടൂറിസ്റ്റ്കേന്ദ്രങ്ങളിലേക്കും അതോടൊപ്പം ആഗ്രയുടെ ബാഹ്യമേഖലയിലുള്ള സിക്കന്ദറിലേക്കും ഫത്തേപുരിലേക്കും മെച്ചപ്പെട്ട ബസ്സുകളില്‍ ഗൈഡിന്റെ സ്ഥലവിശേഷങ്ങള്‍കേട്ട് യാത്ര ചെയ്യാം. അടുത്തിടെ തുറന്ന നോയിഡ എക്സ്പ്രസ്സ് വേ ആഗ്രയിലേക്കുള്ള യാത്ര സൌകര്യപ്രദവും കൂടുതല്‍ എളുപ്പവുമാക്കിയിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് ഇപ്പോള്‍രണ്ട് മണിക്കൂര്‍ കൊണ്ട് ആഗ്രയിലെത്താം.