ശിവപ്രതിഷ്ഠയുള്ള ക്ഷേത്രമാണ് ഹുച്ചപ്പയ്യ ഗുഡി. ഗ്രാമത്തിന്റെ പടിഞ്ഞാറേഭാഗത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. എട്ടാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. ചൂലൂക്യശൈലിയിലാണ് ഇത് പണിതിരിക്കുന്നത്. തൊട്ടടുത്തായി കിടക്കുന്ന ലാദ് ഖാന് ക്ഷേത്രത്തില്‍ നിന്നും നിര്മ്മാണരീതിയിലെല്ലാം ഏറെ വ്യത്യസ്തമാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിന്റെ തട്ടില്‍ ത്രിമൂര്‍ത്തികളുടെ രൂപം കൊത്തിവച്ചിട്ടുണ്ട്. കൂടാതെ നടരാജ രൂപവും പന്ത്രണ്ടാം നൂറ്റാണ്ടിലെ ചില ലിഖിതങ്ങളും ഇവിടെ കാണാം. ക്ഷേത്രത്തിനകത്തെ തൂണുകളിലെല്ലാം മനോഹ