Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» പട്ടടക്കല്

പട്ടടക്കല്‍; ചാലൂക്യരുടെ തലസ്ഥാനമായ ക്ഷേത്രനഗരം  

20

 ഒരുകാലത്ത് ദക്ഷിണേന്ത്യ അടക്കിഭരിച്ചിരുന്ന ചാലൂക്യ രാജവംശത്തിന്റെ തിരുശേഷിപ്പിലേക്കുള്ള യാത്രകൂടിയാണ് പട്ടടയ്ക്കലിലേക്കുള്ള ഒരു യാത്രയെന്നാല്‍. കിരീടത്തിലെ മാണിക്യത്തിന്റെ നഗരം എന്നാണ് പട്ടദക്കല്ലു എന്ന കന്നഡ വാക്കിനര്‍ത്ഥം. ചാലൂക്യന്മാരുടെ തലസ്ഥാനമായിരുന്നു പട്ടടക്കല്‍. കര്‍ണാടകയിലെ ബാഗല്‍ക്കോട്ട് ജില്ലയില്‍ മലപ്രഭ നദിയുടെ കരയിലാണ് യുനെസ്‌കോയുടെ ലോകപൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍പ്പെടുന്ന പട്ടടക്കല്‍ സ്ഥിതിചെയ്യുന്നത്.

ഏഴ് എട്ട് നൂറ്റാണ്ടുകളിലായി ചാലൂക്യര്‍ പണികഴിപ്പിച്ച ഒന്‍പത് ഹൈന്ദവക്ഷേത്രങ്ങളും ഒരു ജൈനദേവാലയവുമാണ് പട്ടടക്കലിന്റെ പ്രത്യേകത. ഓരോ യുദ്ധം ജയിച്ചുവരുമ്പോഴും അതിന്റെ ഓര്‍മ്മക്കായി ചാലൂക്യരാജവംശത്തിലെ രാജാക്കന്മാര്‍ നിര്‍മിച്ചതാണ് ഈ ക്ഷേത്രസമുച്ചയത്തിലെ ക്ഷേത്രങ്ങളെന്നാണ് കരുതപ്പെടുന്നത്. നിസ്തുലമായ ശില്‍പവൈദഗ്ധ്യത്തിന്റെ ഉദാഹരണമാണ് ഈ യുനെസ്‌കോ ലോകപൈതൃക കേന്ദ്രം.

ഉത്തരേന്ത്യന്‍, ദക്ഷിണേന്ത്യന്‍ വാസ്തുവിദ്യാരീതിയിലാണ് ക്ഷേത്രങ്ങളുടെ നിര്‍മാണം. വിരൂപാക്ഷക്ഷേത്രത്തിന്റെ നിര്‍മിതി ഇതിന് ഉത്തമ ഉദാഹരണമാണ്. പല്ലവ രാജാക്കന്മാരെ വിക്രമാദിത്യന്‍ രണ്ടാമന്‍ പരാജയപ്പെടുത്തിയതിന്റെ സ്മരണയ്ക്കായി എ ഡി 740 ല്‍ ലോകമഹാദേവിയാണ് ഈ ക്ഷേത്രം നിര്‍മിച്ചതെന്ന് ചരിത്രരേഖകളില്‍ കാണാം. ചാലൂക്യ സാമ്രാജ്യത്തിന്റെ ആസ്ഥാനങ്ങളായിരുന്ന ബദാമിയും ഐഹോളെയും പട്ടടക്കലിന്റെ സമീപപ്രദേശങ്ങളാണ്. ഐഹോളെയിലേക്ക് പത്ത് കിലോമീറ്ററാണ് ഇവിടെ നിന്നും ദൂരം. തൊട്ടടുത്ത റെയില്‍വേ സ്റ്റേഷന്‍ ബദാമിയാണ്. 22 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേയ്ക്ക്. ബസ്സിലും ട്രെയിനിലും വളരെയെളുപ്പത്തില്‍ പട്ടടക്കലില്‍ എത്തിച്ചേരാം.

പട്ടടക്കല് പ്രശസ്തമാക്കുന്നത്

പട്ടടക്കല് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം പട്ടടക്കല്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം പട്ടടക്കല്

  • റോഡ് മാര്‍ഗം
    കര്‍ണാടക ആര്‍ ടി സിയുടെ ഒട്ടേറെ ബസ്സുകള്‍ ബദാമിയില്‍ നിന്നും ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. താരതമ്യേന ചിലവുകുറഞ്ഞ ഈ ബസ്സുകള്‍ തുടര്‍ച്ചയായ ഇടവേളകളില്‍ ലഭ്യമാണ് താനും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    തീവണ്ടിയാത്രയാണെങ്കില്‍ അല്‍പം കൂടി എളുപ്പമാണ്. ബദാമിയാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. 24 കിലോമീറ്റര്‍ അകലത്തിലാണ് ഇത്. ബാംഗ്ലൂര്‍, ഡെല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് ട്രെയിന്‍ സൗകര്യമുണ്ട്. ഇവിടെനിന്നും ബസ്സ്, ടാക്‌സി എന്നിവ വഴി പട്ടടക്കലില്‍ എത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ബല്‍ഗാമാണ് പട്ടടക്കലിന് അടുത്തുള്ള എയര്‍പോര്‍ട്ട്. 205 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. അടുത്തുള്ള ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ബാംഗ്ലൂരാണ്. 448 കിലോമീറ്ററാണ് ബാംഗ്ലൂരില്‍ നിന്നും ഇവിടേക്കുള്ള ദൂരം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat