Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഐസ്വാള്‍ » കാലാവസ്ഥ

ഐസ്വാള്‍ കാലാവസ്ഥ

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഐസ്വാള്‍ സന്ദര്‍ശിക്കാന്‍ നല്ല സമയം. ഒക്ടോബറില്‍ മഴ കുറയുന്നതോടെ സ്ഥലങ്ങള്‍ ചുറ്റിനടന്ന് കാണാം. തണുപ്പുകാലം മുഴുവന്‍ സൗമ്യമായ കാലാവസ്ഥയായതിനാല്‍ പ്രകൃതിയില്‍ നിന്നുള്ള യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ ഐസ്വാള്‍ ചുറ്റിനടന്ന് കാണാം.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള വേനലില്‍ ചൂട് സഹിക്കാനാകാത്ത തലത്തിലേക്ക് ഉയരാറില്ല. 20 ഡിഗ്രിക്കും 29 ഡിഗ്രിക്കും ഇടയില്‍ ആയിരിക്കും താപനില. ഐസ്വാളിന്‍െറ മനോഹാരിത ആസ്വദിക്കാന്‍ വേനലിലെ യാത്ര സഹായകരമാണ്.

മഴക്കാലം

മെയ് അവസാനമാണ് മണ്‍സൂണ്‍ ഐസ്വാളില്‍ എത്താറ്. സെപ്റ്റംബര്‍ അവസാനം വരെ നീളുന്ന മണ്‍സൂണ്‍കാലത്ത് സാമാന്യം നല്ല തോതില്‍ മഴ ലഭിക്കാറുണ്ട്. സംസ്ഥാനത്ത് വര്‍ഷത്തില്‍ മൊത്തം 254 സെ.മീ മഴ ലഭിക്കുമ്പോള്‍ ഐസ്വാളില്‍ മാത്രം 208 സെ.മീ മഴ ലഭിക്കാറുണ്ട്. മഴക്കാലത്ത് ഇങ്ങോടുള്ള യാത്രക്ക് റോഡിലെ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുകളും മാത്രമാണ് ഭീഷണി.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള തണുപ്പുകാലം ഇവിടെ അത്ര കഠിനമാകാറില്ല. ഏഴ് ഡിഗ്രിക്ക് തൊട്ടുതാഴെ വരെ മാത്രമാണ് തണുപ്പുകാലത്ത് ഇവിടെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില. കൂടിയ താപനിലയാകട്ടെ 21 ഡിഗ്രി സെല്‍ഷ്യസും. രോമകുപ്പായങ്ങളടക്കം തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങള്‍ ഈ സമയത്തെ യാത്രക്ക് നിര്‍ബന്ധമാണ്.