ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് ആലങ്കുടി സന്ദര്‍ശിക്കാന്‍ ഏറ്റവും അഭികാമ്യം. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ തീര്‍ത്ഥാടകര്‍ക്ക് പറ്റിയ സമയമാണിത്. ആലങ്കുടിയിലേക്ക് ഒരു ഹ്രസ്വസന്ദര്‍ശനം നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള സമയവും അനുയോജ്യമാണ്. അന്തരീക്ഷത്തില്‍ ഈര്പ്പമുണ്ടാകുമെങ്കിലും സുഖകരമായിരിക്കും ഈ കാലയളവ്.
മാര്‍ച്ചില്‍ തുടങ്ങി മെയ് അവസാനത്തില്‍ ഒടുങ്ങുന്നതാണ് ആലങ്കുടിയിലെ വേനല്‍ക്കാലം. താപനില 28 ഡിഗ്രി മുതല്‍ 44 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താറുണ്ട്. ഏപ്രില്‍, മെയ് മാസങ്ങളിലെ കൊടും വേനലില്‍ സന്ദര്‍ശകര്‍ പൊതുവെ ആലങ്കുടി സന്ദര്‍ശനം ഒഴിവാക്കുകയാണ് പതിവ്.
ആലങ്കുടിയിലെ മഴക്കാലം ജൂണിലാണ് തുടങ്ങുന്നത്. സെപ്തംബര്‍ അവസാനം വരെ അത് നീണ്ടുനില്‍ക്കും. കുറഞ്ഞ മഴയേ ഇവിടെ വര്ഷിക്കാറുള്ളു എങ്കിലും ഈ സമയത്ത് ആലങ്കുടി മനോഹരമായ് കാണപ്പെടും.
ഡിസംബറിനും ഫെബ്രുവരിക്കുമിടയിലാണ് ആലങ്കുടിയിലെ ശൈത്യകാലം. താപനില ശരാശരി 20 നും 30 ഡിഗ്രിക്കുമിടയില്‍, അന്തരീക്ഷം വളരെ പ്രസന്നമായിരിക്കും.