Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ആലങ്കുടി

ശിവന്‍ രക്ഷകനായ ആലങ്കുടി

5

തമിഴ്നാട്ടിലെ തിരുവാരൂര്‍ ജില്ലയിലുള്ള മനോഹരമായ ഗ്രാമപ്രദേശമാണ് ആലങ്കുടി. മന്നാര്‍ഗുഡിയ്ക്കടുത്തുള്ള കുംഭകോണത്ത് നിന്ന് ഏകദേശം 17 കിലോമീറ്റര്‍ ദൂരെയാണിത്. സമീപത്തുള്ള പ്രധാന പട്ടണവും കുംഭകോണം തന്നെ. നവഗ്രഹക്ഷേത്രങ്ങളില്‍ ഒന്ന് ഇവിടെയാണുള്ളത്. വ്യാഴഗ്രഹത്തിന് അഥവാ ബൃഹസ്പതി ഗുരുവിനാണ് ഇത് സമര്‍പ്പിച്ചിട്ടുള്ളത്.

ആലങ്കുടിയിലെ ആബത്‍സഹായേശ്വര ക്ഷേത്രം വളരെ പ്രസിദ്ധമാണ്. കുംഭകോണത്ത് നിന്നോ നീഡമംഗലത്ത് നിന്നോ ബസ്സുകള്‍  വഴിയും ടാക്സികള്‍  മുഖേനയും സന്ദര്‍ശകര്‍ക്ക് ഈ ക്ഷേത്രത്തില്‍ വന്നെത്താം.

ആലങ്കുടിയുടെ ചരിത്രം

വാനലോകത്തെ ദേവന്മാരും അസുരന്മാരും ചേര്‍ന്ന് പണ്ട് പാലാഴി(ക്ഷീര സാഗരം ) കടയാന്‍ ഒരുങ്ങി. "മന്ദര" പര്‍വ്വതത്തെ കടക്കോലായും "വാസുകി" എന്ന നാഗത്തെ വടവുമാക്കി. കടയുന്നതിനിടയില്‍ വാസുകി വമിച്ച വിഷം(ആല) ലോകത്തെയാകെ നശിപ്പിക്കാന്‍ പോന്നതായിരുന്നു. ഭൂവാസികളെ രക്ഷിക്കാന്‍ ശിവഭഗവാന്‍ ആ കൊടിയ വിഷം എടുത്ത് വിഴുങ്ങി. എന്നാണ് ഐതിഹ്യം. ഇതോടെ " രക്ഷകന്‍" എന്നര്‍ത്ഥം വരുന്ന " ആപത് സഹായേശ്വരര്‍" എന്ന വത്സലനാമത്തില്‍ ശിവന്‍ അറിയപ്പെട്ടു. അദ്ദേഹത്തിന്റെ സഖിയായ പാര്‍വ്വതീദേവിയാകട്ടെ ഇളവര്‍കുഴലി, ഉമൈ അമ്മ എന്നീ പേരുകളിലും വിളിക്കപ്പെട്ടു. ഇവരെ കുടിയിരുത്തിയ ഈ പുണ്യഭൂമി ആലങ്കുടി എന്ന പേരിലും പ്രസിദ്ധമായി.

ശിവപൂജയ്ക്ക് പുറമെ ബൃഹസ്പതി ഗുരുവിനെ വണങ്ങി ജാതകൈക്കുകളില്‍ നിന്നും ദോഷങ്ങള്‍  പരിഹരിക്കാന്‍ വിദൂരദിക്കുകളില്‍ നിന്നും സമീപ ദേശങ്ങളില്‍ നിന്നും ആളുകള്‍  ഇവിടേക്ക് പ്രവഹിക്കാറുണ്ട്. കൂടാതെ എല്ലാ വര്‍ഷവും വ്യാഴഗ്രഹത്തിന്റെ രാശിമാറ്റ(സംക്രമ) വേളയില്‍ ധാരാളം ഭക്തജനങ്ങള്‍  ഗുരുവിനെ പ്രസാദിപ്പിക്കാനും ജീവിതത്തില്‍ ദൌര്‍ഭാഗ്യങ്ങള്‍  അകറ്റി ഐശ്വര്യം നേടുവാനും ഇവിടെ എത്തിച്ചേരാറുണ്ട്.

അടുത്തുള്ള ക്ഷേത്രങ്ങള്‍  - ആലങ്കുടിയ്ക്കകത്തും സമീപത്തുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍

നവഗ്രഹ സ്ഥലങ്ങളില്‍ ഒന്നായ ആലങ്കുടിയില്‍ വ്യാഴത്തെ അഥവാ ബൃഹസ്പതി ഗുരുവിനെയാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. ശേഷിക്കുന്ന എട്ട് സ്ഥലങ്ങള്‍  ഇവയാണ്. തിരുനള്ളര്‍(ശനി ദേവന്‍), കഞ്ചാനൂര്‍(ശുക്ര ദേവന്‍ ), സൂര്യനാര്‍ കോയില്‍(സൂര്യ ഭഗവാന്‍‍), തിരുവെങ്കാട്(ബുധദേവന്‍), തിരുനാഗേശ്വരം(രാഹു ദേവന്‍), തിങ്കളൂര്‍(ചന്ദ്രദേവന്‍), കീഴ്പെരുമ്പളര്‍(കേതു ദേവന്‍). ഈ ക്ഷേത്രങ്ങളെല്ലാം തന്നെ ആലങ്കുടി ബൃഹസ്പതി സ്ഥലത്തിന് സമീപത്താണ് സ്ഥിതിചെയ്യുന്നത്.

ആലങ്കുടിയില്‍ എത്തിച്ചേരുന്ന വിധം

കുംഭകോണമാണ് പ്രധാന റെയില്‍വേ സ്റ്റേഷന്‍. കൂടാതെ ആലങ്കുടിയില്‍ നിന്ന് 7 കിലോമീറ്റര്‍ മാത്രം ദൂരത്തില്‍ നീഡമംഗലം റെയില്‍വേ സ്റ്റേഷനുമുണ്ട്. ഈ സ്റ്റേഷനുകളില്‍ നിന്ന് ബസ്സുകളോ ടാക്സികളോ മുഖേന സഞ്ചാരികള്‍ ക്കും തീര്‍ത്ഥാടകര്‍ക്കും ഇവിടെ അനായാസം എത്തിച്ചേരാം.

ആലങ്കുടിയിലെ കാലാവസ്ഥ

പൊതുവെ ഉഷ്ണകാലാവസ്ഥയാണിവിടെ.

English Summary : Alangudi is a beautiful village located in the Thiruvarur district, Tamil Nadu. It is approximately 17 km away from Kumbakonam which is near Mannargudi. The main city which is nearby Alangudi is, Kumbakonam. It is one of the Navagraha temples dedicated to the planet, Jupiter (or Lord Brahaspati or Guru).

ആലങ്കുടി പ്രശസ്തമാക്കുന്നത്

ആലങ്കുടി കാലാവസ്ഥ

ആലങ്കുടി
34oC / 93oF
 • Sunny
 • Wind: W 15 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ആലങ്കുടി

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ആലങ്കുടി

 • റോഡ് മാര്‍ഗം
  കുംഭകോണത്ത് നിന്നും മന്നാര്‍ഗുഡിയിലേക്ക് ധാരാളം ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഇവയത്രയും വഴിയിലുള്ള ആലങ്കുടിയില്‍ നിര്‍ത്തും. അതുമല്ലെങ്കില്‍ കുംഭകോണത്ത് നിന്നും ടാക്സികളും ലഭിക്കും. തമിഴ്നാട് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ( ടി.എസ്.ആര്‍.ടി.സി) ബസ്സുകള്‍ പ്രധാന പട്ടണങ്ങളില്‍ നിന്നെല്ലാം കുംഭകോണത്തേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. കൂടാതെ ചിദംബരം, തിരുച്ചി, ചെന്നൈ പട്ടണങ്ങളില്‍ നിന്ന് കുംഭകോണത്തേക്ക് പതിവായി ബസ്സുകളുണ്ട്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ആലങ്കുടിയില്‍ നിന്ന് 7 കിലോമീറ്റര്‍ മാത്രം ദൂരമുള്ള നീഡമംഗലമാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. അധികം ദൂരെയല്ലാതെ കുംഭകോണം റെയില്‍വേ സ്റ്റേഷനുമുണ്ട്. ബാംഗ്ളൂര്‍, ചെന്നൈ, തമിഴ് നാട്ടിലെ മറ്റു പ്രധാന നഗരങ്ങളിലേക്കെല്ലാം കുംഭകോണത്ത് നിന്ന് ട്രെയിന്‍ സര്‍വ്വീസുകളുണ്ട്.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  സമീപപട്ടണമായ കുംഭകോണത്ത് നിന്ന് ഏകദേശം 87 കിലോമീറ്റര്‍ അകലെയുള്ള തിരുച്ചിറപ്പള്ളിയാണ് ആലങ്കുടിയുടെ സമീപസ്ഥമായ വിമാനത്താവളം. ട്രിച്ചിനോപോളിയിലാണ് ഇതുള്ളത്. ഇന്ത്യയിലെ വിവിധ പട്ടണങ്ങളില്‍ നിന്ന് വിമാനമാര്‍ഗ്ഗം ആലങ്കുടിയില്‍ എത്താന്‍ ആഗ്രഹിക്കുന്നവര്‍ തിരുച്ചിറപ്പള്ളിയില്‍ വിമാനമിറങ്ങി കുംഭകോണത്തേക്ക് ബസ്സ്, ടാക്സികള്‍ മുഖേന വന്നെത്താം. അവിടെനിന്ന് ആലങ്കുടിയിലേക്കും ബസ്സുകളും ടാക്സികളും യഥേഷ്ടം ലഭ്യമാണ്.
  ദിശകള്‍ തിരയാം

ആലങ്കുടി ട്രാവല്‍ ഗൈഡ്

One Way
Return
From (Departure City)
To (Destination City)
Depart On
28 Feb,Fri
Return On
29 Feb,Sat
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
28 Feb,Fri
Check Out
29 Feb,Sat
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
28 Feb,Fri
Return On
29 Feb,Sat
 • Today
  Alangudi
  34 OC
  93 OF
  UV Index: 9
  Sunny
 • Tomorrow
  Alangudi
  32 OC
  90 OF
  UV Index: 8
  Moderate or heavy rain shower
 • Day After
  Alangudi
  28 OC
  83 OF
  UV Index: 7
  Moderate or heavy rain shower