ലെഹിലാണ് അല്‍ചിയുമായി ബന്ധപ്പെട്ട ഏറ്റവും അടുത്ത എയര്‍പോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. പൂനെ, ഡല്‍ഹി, ജമ്മു, ശ്രീനഗര്‍ തുടങ്ങി ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളുമായും ലെഹ് എയര്‍പോര്‍ട്ടിന് വിമാന സര്‍വീസുകള്‍ ഉണ്ട്. ഡല്‍ഹിയിലെ ഇന്ദിര ഗാന്ധി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്നും അനുദിനം, ഫ്ളൈറ്റ് മാര്‍ഗ്ഗം ഇവിടുത്തേക്ക് സന്ദര്‍ശകരെ എത്തിക്കുന്നു. ലെഹ് എയര്‍പോര്‍ട്ടില്‍ നിന്നും, അല്‍ചിയിലേക്കു വാടക ടാക്സികള്‍ ലഭ്യമാണ്.