Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» അല്‍ചി

അല്‍ചി - ശാന്തി തേടി ഒരു യാത്ര

19

ലഡാക്കിലെ ലെഹ് ജില്ലയിലാണ് അല്‍ചി എന്ന പ്രശസ്തമായ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഹിമാലയന്‍ നിരകളുടെ കേന്ദ്രഭാഗത്തായി, ഇന്ധുസ് നദിയുടെ തീരത്തോട് ചേര്‍ന്നുകിടക്കുന്ന അല്‍ചിയിലേക്ക്, ലെഹ്

നഗരത്തില്‍ നിന്നും ഏകദേശം 60 കിലോമീറ്റര്‍  മാത്രമേ ദൂരമുള്ളൂ. അല്‍ചി സന്ന്യാസ മഠങ്ങളുടെ പേരിലാണ് അല്‍ചി ഗ്രാമം പ്രശസ്തമാകുന്നത്. വളരെ പുരാതനമായ സന്ന്യാസ മഠങ്ങളാണ് ഇവിടെയുള്ളത്. ലഡാക്കിലെ പ്രസിദ്ധമായ ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് അല്‍ചി. ലഡാക്കിലെ മറ്റു സന്ന്യാസ മഠങ്ങളില്‍ നിന്ന് വ്യത്യസ്തമായി അല്‍ചി മഠം താഴ്വാരത്താണ് സ്ഥിതി ചെയ്യുന്നത്. ബാക്കിയുള്ളതെല്ലാം കുന്നിന്‍ മുകളിലാണല്ലോ. വളരെ ഭംഗിയേറിയ ഘടനാവൈഭവമാണ് സന്ന്യാസമഠത്തിന്റെ നിര്‍മ്മിതിക്ക്. പതിനൊന്നാം  നൂറ്റാണ്ടിലാണ് ഇതിന്റെ ചരിത്രം ആരംഭിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. ദു-ഖാങ്ങ്, സം-സെക് കൂടാതെ ടെമ്പിള്‍ ഓഫ് മഞ്ജുശ്രീ എന്നീ പേരുകളിലറിയപ്പെടുന്ന മൂന്ന് ക്ഷേത്രങ്ങള്‍ ഈ മഠത്തില്‍ നിലകൊള്ളുന്നു. ബുദ്ധന്റെയും മറ്റ് പല ആരാധനാമൂര്‍ത്തികളുടെയും ചിത്രങ്ങള്‍ ക്ഷേത്രങ്ങള്‍ക്കകത്തെ ഭിത്തികളില്‍ വരച്ച് വെച്ചിരിക്കുന്നു.

പ്രകൃതി ഭംഗികളാല്‍ ചുറ്റപ്പെട്ട അതിവിശാലമായ പ്രദേശമാണ് അല്‍ചിയിലേത്. കണ്ണിനിമ്പമേകുന്ന കാഴ്ചകളാണ് ഇവിടെ അധികവുമുള്ളത്. സന്ന്യാസിമാരുടെ ആശ്രമജീവിതവും ദിനചര്യകളും വളരെ അടുത്തുനിന്നു കാണാനും നിരീക്ഷിക്കാനും ഇവിടെ നിന്നും  സാധിക്കും. അതുകൊണ്ടുതന്നെ സഞ്ചാരികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന പ്രദേശം കൂടിയാണിത്. രാത്രികാലങ്ങളില്‍ സഞ്ചാരികള്‍ക്ക് തങ്ങാനുള്ള ചില സ്ഥലങ്ങളും ഇവിടെയുണ്ട്.

ഏറ്റവും നല്ല കാലവസ്ഥ തന്നെയാണ് അല്‍ചിയിലേത്. മഞ്ഞുകാലം അത്ര നന്നല്ലെങ്കിലും വേനല്‍ക്കാലം കുറച്ചുകൂടെ സുഖകരമാണ്. മഴകള്‍ എല്ലാ കാലങ്ങളിലും ഉണ്ടാകാറുണ്ട്, പൊതുവെ വേനല്‍ക്കാല രാത്രികളില്‍ ചൂട് കുറവാണ്. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മാസങ്ങളാണ് അല്‍ചി സന്ദര്‍ശിക്കാന്‍ ഏറ്റവും പറ്റിയ സമയം.

അല്‍ചി പ്രശസ്തമാക്കുന്നത്

അല്‍ചി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം അല്‍ചി

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം അല്‍ചി

 • റോഡ് മാര്‍ഗം
  മണാലിയില്‍ നിന്നും ശ്രീനഗറില്‍ നിന്നും അല്‍ചിയിലേക്ക് ദിനംപ്രതി ബസ്സ്‌ സര്‍വീസുകള്‍ ലഭ്യമാണ്. സന്ദര്‍ശകരുടെ സാമ്പത്തിക ശേഷിക്കനുസരിച്ചു ഡീലക്സ്‌, ഓര്‍ഡിനറി ബസ്സുകള്‍ ഏതു വേണമെങ്കിലും ഇവിടെ നിന്നും തിരഞ്ഞെടുക്കാവുന്നതാണ്. 100 രൂപയ്ക്കും 1000 രൂപയ്ക്കും മദ്ധ്യേയാണ് ബസ്സ്‌ ചാര്‍ജ്ജുകള്‍.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  പതന്‍കോട്ടിലെയും ചണ്ഡിഗറിലെയും റെയില്‍വേ സ്റ്റേഷനുകളാണ് അല്‍ചിയുമായി ഏറ്റവം അടുത്ത് കിടക്കുന്നത്. പതന്‍കോട്ടും ലെഹും തമ്മില്‍ 776km ആണ് ദൂരം. രണ്ടു സ്റ്റേഷനുകളും തമ്മില്‍ ബന്ധിപ്പിച്ച് കൊണ്ട് ദിനംപ്രതി ട്രെയിനുകള്‍ ഓടി കൊണ്ടിരിക്കുന്നുണ്ട്‌. പതന്‍കോട്ട് റെയില്‍വേ സ്റ്റേഷന്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളുമായും റെയില്‍ ഗതാഗതം വഴി ബന്ധപ്പെട്ടിരിക്കുന്നു. ഇവിടെ നിന്നും അല്‍ചിയിലേക്ക് വാടകടാക്സികള്‍ ലഭ്യമാണ്.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ലെഹിലാണ് അല്‍ചിയുമായി ബന്ധപ്പെട്ട ഏറ്റവും അടുത്ത എയര്‍പോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. പൂനെ, ഡല്‍ഹി, ജമ്മു, ശ്രീനഗര്‍ തുടങ്ങി ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളുമായും ലെഹ് എയര്‍പോര്‍ട്ടിന് വിമാന സര്‍വീസുകള്‍ ഉണ്ട്. ഡല്‍ഹിയിലെ ഇന്ദിര ഗാന്ധി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്നും അനുദിനം, ഫ്ളൈറ്റ് മാര്‍ഗ്ഗം ഇവിടുത്തേക്ക് സന്ദര്‍ശകരെ എത്തിക്കുന്നു. ലെഹ് എയര്‍പോര്‍ട്ടില്‍ നിന്നും, അല്‍ചിയിലേക്കു വാടക ടാക്സികള്‍ ലഭ്യമാണ്.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
22 Sep,Wed
Return On
23 Sep,Thu
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
22 Sep,Wed
Check Out
23 Sep,Thu
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
22 Sep,Wed
Return On
23 Sep,Thu