Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അലിബാഗ് » കാലാവസ്ഥ

അലിബാഗ് കാലാവസ്ഥ

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ ജൂലൈ വരെ നീളുന്നതാണ് ഇവിടുത്തെ വേനല്‍. സാധാരണയായി ഈ സമയത്ത് താപനില 36 ഡിഗ്രി സെല്‍ഷ്യസില്‍ കൂടാറില്ല. അതിനാല്‍ത്തന്നെ വേനല്‍ക്കാലത്ത് ഒട്ടേറെ സഞ്ചാരികള്‍ അലിബാഗില്‍ എത്താറുണ്ട്.

മഴക്കാലം

മോശമല്ലാത്ത മഴലഭിയ്ക്കുന്ന സ്ഥലമാണ് അലിബാഗ്. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയത്താണ മഴയുണ്ടാകുന്നത്. തീരദേശമായതുകൊണ്ടുതന്നെ മഴക്കാലത്ത് അലിബാഗിന് പ്രത്യേക സൗന്ദര്യമുണ്ട്. മഴ അനുഭവിയ്ക്കാനായി ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണം അടുത്തകാലത്തായി കൂടിയുട്ടുണ്ട്. എന്നാല്‍ അലിബാഗ് ചുറ്റിക്കാണണമെന്ന് ആഗ്രഹിയ്ക്കുന്നവര്‍ മഴക്കാലത്ത് യാത്ര പ്ലാന്‍ ചെയ്യാതിരിക്കുന്നതാണ് നല്ലത്.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെ നീളുന്ന ശീതകമാലമാണ് അലിബാഗില്‍ ഏറ്റവും മനോഹരമായ കാലവസ്ഥയുണ്ടാകുന്നത്. അന്തരീക്ഷതാപം പകല്‍സമയങ്ങളില്‍ 30 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ പോകാറില്ല. ഇവിടുത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്ക് ഏറെയാളുകള്‍ എത്താറുണ്ട്.