Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അല്‍മോര » ആകര്‍ഷണങ്ങള് » കതര്‍മല്‍ സൂര്യക്ഷേത്രം

കതര്‍മല്‍ സൂര്യക്ഷേത്രം, അല്‍മോര

20

മറ്റുക്ഷേത്രങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് അല്‍മോരയിലെ സൂര്യക്ഷേത്രം. ഒറീസ്സയിലെ കൊണാര്‍ക്ക് കഴിഞ്ഞാല്‍ ഏറ്റവുമധികം ജനപ്രീതി നേടിയ സൂര്യക്ഷേത്രമാണിത്. താരാഗണങ്ങള്‍ക്ക് നടുവിലെന്നപോലെ 45 ഓളം ചെറിയ ക്ഷേത്രങ്ങള്‍ക്ക് നടുവിലാണ് ഈ സൂര്യക്ഷേത്രം സ്ഥിതിചെയ്യുന്നത്. 800 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രസമുച്ചയം ഇന്ന് ജീര്‍ണ്ണതയുടെ പിടിയിലാണെങ്കിലും അല്‍മോരയിലെത്തുന്ന സഞ്ചാരികളാരും തന്നെ ഇവിടെ വരാതെ പോകാറില്ല. വൃദ്ധസൂര്യനായ ബുര്‍ഹാദിത്യ അഥവാ വൃദ്ധാദിത്യയാണ് പ്രതിഷ്ട.

ക്ഷേത്ര പരിസരത്തായി ശിവ പാര്‍വ്വതിമാരുടെയും ലക്ഷ്മീനാരായണരുടെയും പ്രതിമകള്‍ കാണാം. ഗഹനമായ കൊത്തുപണികള്‍ കൊണ്ട് ക്ഷേത്രചുമരില്‍ ജീവന്‍ തുടിക്കുന്ന പ്രതിരൂപങ്ങള്‍ ചെയ്തുവെച്ചിട്ടുണ്ട്. അനുപമമായ വാസ്തുകലാ ശൈലിയിലാണ് ക്ഷേത്രം പണിതിട്ടുള്ളത്.

ഒന്‍പതാം നൂറ്റാണ്ടില്‍ കത്യൂരി രാജവംശത്തിലെ രാജാവായ കതര്‍മല്ലയാണ് ഈ ക്ഷേത്രം പണിതതെന്ന് ചരിത്ര രേഖകള്‍ വ്യക്തമാക്കുന്നു. സമുദ്രനിരപ്പില്‍ നിന്ന് 2116 മീറ്റര്‍ ഉയരത്തില്‍ കിഴക്കിനഭിമുഖമായാണ് ഇത് നിലകൊള്ളുന്നത്. ക്ഷേത്രത്തില്‍ പ്രതിഷ്ടിച്ചിട്ടുള്ള ശിവലിംഗത്തില്‍ ഉദയസൂര്യന്‍റെ ആദ്യരശ്മികള്‍ പതിയുന്ന വിധത്തിലാണ് സംവിധാനിച്ചിരിക്കുന്നത്. ശിലാനിര്‍മ്മിതമായ ചുവരുകളും കൊത്തുവേലകള്‍ ചെയ്ത തൂണുകളും മരത്തില്‍ പണിത കവാടങ്ങളുമെല്ലാം ചേര്‍ന്ന് ക്ഷേത്രത്തിനൊരു പ്രൌഢഭാവം സമ്മാനിക്കുന്നു. പത്താം നൂറ്റാണ്ടില്‍ മുഖ്യ വിഗ്രഹം മോഷണം പോയതിനെ തുടര്‍ന്ന് ചിത്രപണികള്‍ കൊത്തിയ കവാടവും പാളികളും ഡല്‍ഹിയിലെ ദേശീയ മ്യൂസിയത്തിലേക്ക് മാറ്റുകയുണ്ടായി.

One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat