Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» അല്‍മോര

അല്‍മോര ടൂറിസം – ഹര്‍ഷോന്മാദത്തിന്‍റെ ഇടവേള

20

കുമയൂണ്‍ മേഖലയിലെ ഏറ്റവും ജനപ്രീതിയുള്ള അല്‍മോര പട്ടണം ശരിക്കും ഒരു ഗിരിനഗരമാണ്. കുതിരസവാരിക്കാരന്‍റെ ഇരിപ്പിടത്തോട് സാദൃശ്യമുണ്ട് അല്‍മോരയുടെ രേഖാചിത്രത്തിന്. സിയാല്‍, കോസി നദികള്‍ക്കിടയില്‍ സമുദ്രനിരപ്പില്‍ നിന്ന് 1651 മീറ്റര്‍ ഉയരത്തിലായാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. വനഭൂമികളുടെ ഹരിതാവരണമണിഞ്ഞ അല്‍മോര 15 ഉം 16 ഉം നൂറ്റാണ്ടുകളില്‍ ഛാന്ദ്, കത്യൂര്‍ രാജവംശങ്ങളുടെ അധീനതയിലായിരുന്നു.       

പര്‍വ്വത ശ്രേഷ്ടനായ ഹിമവാന്‍റെ മഞ്ഞില്‍ പുതച്ചുനില്‍ക്കുന്ന കൊടുമുടികള്‍ അല്‍മോരയിലെ സന്ദര്‍ശകര്‍ക്ക് എത്ര കണ്ടാലും മതിവരാത്ത കാഴ്ചയാണ്. ലോകത്തിന്‍റെ നാനാദിക്കുകളില്‍ നിന്ന് ഒരുപാടൊരുപാട് സഞ്ചാരികള്‍ ഈ ഭൂമികയുടെ വേറിട്ട കാഴ്ചകള്‍ കാണാന്‍ വര്‍ഷം തോറും ഇവിടെ എത്തിച്ചേരുന്നു. കസര്‍ദേവി ക്ഷേത്രം, നന്ദദേവി ക്ഷേത്രം, ചിതായി ക്ഷേത്രം, കതര്‍മല്‍ സൂര്യക്ഷേത്രം എന്നിങ്ങനെ പുണ്യപ്രതിഷ്ട നേടിയ ദേവാലയങ്ങളും ഇവിടെയുണ്ട്.

കുമയൂണി വാസ്തുകലയുടെ നൈപുണ്യം പ്രകടമാക്കുന്ന ഒരു പ്രാചീന ക്ഷേത്രമാണ് നന്ദദേവി ക്ഷേത്രം. ഛാന്ദ്കുലത്തിന്‍റെ കാവല്‍ദേവതയെ ആണ് ഇവിടെ കുടിയിരുത്തിയിട്ടുള്ളത്. ക്ഷേത്രദര്‍ശനത്തിനായി ഒരുപാട് വിശ്വാസികള്‍ ഇവിടെ എല്ലാ വര്‍ഷവും വന്നെത്താറുണ്ട്. രണ്ടാം നൂറ്റാണ്ടില്‍ പണിതതെന്ന് കരുതപ്പെടുന്ന കസറദേവി ക്ഷേതം ചരിത്ര, പുരാണങ്ങള്‍ കെട്ടുപിണഞ്ഞ് കിടക്കുന്ന ഒരു കോവിലാണ്. സ്വാമി വിവേകാനന്ദന്‍ ധ്യാനനിമഗ്നനായി ഇവിടെ കഴിഞ്ഞിട്ടുണ്ടെന്ന് ഒരു പുണ്യ വിശ്വാസം ആളുകള്‍ക്കിടയിലുണ്ട്. അല്‍മോരയില്‍ നിന്ന് വെറും 5 കിലോമീറ്റര്‍ ദൂരമേയുള്ളു ഈ ക്ഷേത്രത്തിലേക്ക്.

മഞ്ഞിന്‍റെ ശിരോവസ്ത്രം അണിഞ്ഞ് നില്‍ക്കുന്ന കൊടുമുടികള്‍ക്കിടയിലൂടെ സൂര്യന്‍റെ ഉദയാസ്തമനങ്ങള്‍ ഇവിടെയുള്ള ബ്രൈറ്റ് എന്‍ഡ് കോര്‍ണറില്‍ നിന്ന് നോക്കിക്കാണാം. രാത്രിയുടെ നീലിമയില്‍ ചന്ദ്രോദയവും കണ്‍ കുളിര്‍ക്കെ ഈ ഗിരിനിരകളില്‍ നിന്ന് കാണാം. ജീവിതത്തിലൊരിക്കല്‍ മാത്രം കരഗതമാവുന്ന ഈ അസുലഭാനുഭവം വര്‍ണ്ണനകള്‍ക്ക് അതീതമാണ്. അല്‍മോരയിലെ സിംതോല, മര്‍തോല എന്നീ പ്രദേശങ്ങള്‍ പ്രകൃതിയുടെ മുഗ്ദ ഭാവങ്ങളെ ആവോളം കൈപ്പിടിയിലൊതുക്കിയ പ്രിയസഞ്ചാര കേന്ദ്രങ്ങളാണ്. മാനുകളും പുള്ളിപ്പുലികളും ഹിമാലയന്‍ കരടികളും യഥേഷ്ടം മേഞ്ഞ്നടക്കുന്ന ഡീര്‍ പാര്‍ക്കിലേക്ക് ഇവിടെ നിന്ന് വെറും 3 കിലോമീറ്റര്‍ ദൂരമേയുള്ളു. ഗോവിന്ദ് ഭല്ലഭ് പാന്ത് പബ്ലിക് മ്യൂസിയവും ബിന്‍സാര്‍ വന്യജീവി സങ്കേതവും അല്‍മോരയുടെ രണ്ട് ദൃശ്യവിരുന്നുകളാണ്. സഞ്ചാരിയുടെ അഭിരുചികള്‍ക്കൊത്ത് ഹിമാലയത്തിന്‍റെ മലമടക്കുകളിലൂടെ ട്രെക്കിംങും മൌണ്ടന്‍ ബൈക്കിംങും അല്‍മോര ഒരുക്കിയിട്ടുണ്ട്.

വ്യോമ, റെയില്‍, റോഡുകള്‍ വഴി അനായാസം അല്‍മോരയിലെത്താം. പാന്ത്നഗര്‍ വിമാനത്താവളവും കത്ഗൊഡം റെയില്‍വേ സ്റ്റേഷനുമാണ് അല്‍മോരയിലേക്കുള്ള ഏറ്റവും സമീപസ്ഥമായ യാത്രാ താവളങ്ങള്‍. അന്തരീക്ഷം പൊതുവെ അനുകൂലവും സുഖപ്രദവുമായ വേനല്‍കാലമാണ് അല്‍മോര സന്ദര്‍ശിക്കാന്‍ ഏറ്റവും ഉത്തമം.

അല്‍മോര പ്രശസ്തമാക്കുന്നത്

അല്‍മോര കാലാവസ്ഥ

അല്‍മോര
25oC / 78oF
 • Sunny
 • Wind: NNE 6 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം അല്‍മോര

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം അല്‍മോര

 • റോഡ് മാര്‍ഗം
  അല്‍മോരയില്‍ നിന്ന് 200 കിലോമീറ്റര്‍ മാത്രം വഴിദൂരമുള്ള ഡല്‍ഹിയില്‍ നിന്ന് ഇവിടേക്ക് ധാരാളം ലക്ഷ്വറി ബസ്സുകള്‍ ഓടുന്നുണ്ട്. അല്‍മോരയുടെ സമീപ പട്ടണങ്ങളില്‍ നിന്ന് സര്‍ക്കാര്‍ വക ബസ്സുകള്‍ ഈ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് മുടക്കമൊന്നുമില്ലാതെ സര്‍വ്വീസ് നടത്തുന്നുമുണ്ട്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  അല്‍മോരയില്‍ നിന്ന് 91 കിലോമീറ്റര്‍ അകലെയുള്ള കത്ഗൊഡം റെയില്‍വേ സ്റ്റേഷനാണ് ഏറ്റവും അടുത്ത റെയില്‍വേ താവളം. ഇവിടെ നിന്ന് ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലേക്ക് നിരന്തരം ട്രെയിനുകളുണ്ട്.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  വാണിജ്യകേന്ദ്രമായ അല്‍മോര സിറ്റി സെന്‍ററില്‍ നിന്ന് 125 കിലോമീറ്റര്‍ അകലെ പാന്ത്നഗര്‍ എയര്‍പോര്‍ട്ടാണ് ഏറ്റവും സമീപസ്ഥമായ വിമാനത്താവളം. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇവിടെ നിന്ന് തുടര്‍ച്ചയായി ഫ്ലൈറ്റുകളുണ്ട്. പാന്ത്നഗര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ടാക്സികള്‍ മുഖേന അല്‍മോരയിലെത്താം.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
18 Jul,Thu
Return On
19 Jul,Fri
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
18 Jul,Thu
Check Out
19 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
18 Jul,Thu
Return On
19 Jul,Fri
 • Today
  Almora
  25 OC
  78 OF
  UV Index: 7
  Sunny
 • Tomorrow
  Almora
  15 OC
  60 OF
  UV Index: 7
  Sunny
 • Day After
  Almora
  16 OC
  61 OF
  UV Index: 7
  Partly cloudy