അമര്‍നാഥിലെ പ്രധാന കാഴ്ചകളിലൊന്നായ ശേഷ്നാഗ് തടാകത്തിന് ആ പേര് ലഭിച്ചത് ഹിന്ദു പുരാണങ്ങളിലെ ഏഴ് തലകളുള്ള ശേഷ്നാഗ് സര്‍പ്പരാജാവില്‍ നിന്നുമാണ്. ഏഴ് കൊടുമുടികളാല്‍ ചുറ്റപ്പെട്ട ഈ തടാകത്തിലെത്താന്‍ പഹല്‍ഗാമില്‍ നിന്നും രണ്ട് ദിവസത്തെ യാത്ര ആവശ്യമാണ്.
പഹല്‍ഗാമില്‍ നിന്നും 27 കിലോമീറ്റര്‍ ദൂരമാണ് ശേഷ്നാഗിലേക്ക്. മഞ്ഞുകാലത്ത് പൂര്‍ണ്ണമായും മഞ്ഞുപുതച്ച അവസ്ഥയിലാണ് ശേഷ്നാഗ് കാണാനാവുക.ഐതിഹ്യപ്രകാരം ശിവന്‍ അമര്‍നാഥ് യാത്രാമദ്ധ്യേ തന്‍റെ സര്‍പ്പത്തെ ഉപേക്ഷിച്ചത് ശേഷ്നാഗില്‍ ആണ്. അമര്‍നാഥില്‍ എത്തുന്ന സഞ്ചാരികള്‍ പലപ്പോഴും ഇവിടെ തമ്പടിച്ച് താമസിക്കാറുമുണ്ട്.