Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അന്തര്‍ഗംഗെ » കാലാവസ്ഥ

അന്തര്‍ഗംഗെ കാലാവസ്ഥ

ഒക്ടോബറിനും മാര്‍ച്ചിനും ഇടയിലുള്ള മാസങ്ങളാണ് അന്തര്‍ഗംഗെ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് പൊതുവെ ഉയര്‍ന്ന ചൂടാണ് ഇവിടെ അനുഭവപ്പെടുക. 22 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും ഇക്കാലയളവില്‍ ചൂട്. വെയിലില്‍ പാറകളും ചൂടായിക്കിടക്കും. അതിനാല്‍ ഇക്കാലത്ത് ട്രിക്കിങ് ആസ്വദിയ്ക്കുക ബുദ്ധിമുട്ടായിരിയ്ക്കും.

മഴക്കാലം

ജൂണ്‍മുതല്‍ നവംബര്‍ വരെയുള്ള മഴക്കാലത്ത് ഇവിടെ നല്ലമഴയുണ്ടാകും. ചിലപ്പോള്‍ മഴക്കാലം തുടങ്ങുന്നതിനു മുന്‍പ് മെയ് മാസത്തില്‍ത്തന്നെ മഴ പെയ്യാനുമിടയുണ്ട്. മഴക്കാലത്തും അന്തര്‍ഗംഗെയാത്ര അത്ര സുഖകരമാകില്ല, കാരണം പ്രധാന ആകര്‍ഷണം മലകയറ്റവും പാറ കയറ്റവുമെല്ലാമായതിനാല്‍ത്തന്നെ മഴക്കാലവും ഇതിന് അത്ര നല്ലതല്ല.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള തണുപ്പുകാലമാണ് ഇവിടേയ്ക്ക് സഞ്ചാരികള്‍ എത്തുന്നത്. സാഹസികതയ്ക്ക് പറ്റിയ സമയം ഇതുതന്നെയാണ്. 19 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 32 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും ഇക്കാലത്ത് അന്തര്‍ഗംഗെയിലെ ചൂട്.