അസം  - വന്യതയിലേക്ക് ഒരെത്തിനോട്ടം

ഹോം » സ്ഥലങ്ങൾ » » ഓവര്‍വ്യൂ

വിഭിന്ന സംസ്ക്കാരങ്ങളും സമൃദ്ധ വനങ്ങളും കൊണ്ട് സമ്പന്നമായ അസം എല്ലാ അര്‍ത്ഥത്തിലും പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന സംസ്ഥാനമാണ്. അധികമാരും അറിയാത്ത വന്യജീവിതത്തിന്റെ പൊരുളുകള്‍ അറിയുന്നതില്‍ ആനന്ദം കണ്ടെത്തുന്നവര്‍ക്ക് അസം ഒരുപാട് വാഗ്ദാനങ്ങളാണ് നല്‍കുന്നത്. ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനമായ ആസ്സാമിന്റെ തെക്ക് മിസോറാമും വടക്ക് ഭൂട്ടാനും അരുണാചല്‍ പ്രദേശും കിഴക്ക് നാഗാലാന്റും മണിപ്പൂരും അതിരിടുന്നു.

അസമിലെ വന്യജീവി വിനോദസഞ്ചാരം

വനജീവിതത്തിന്റെ ആന്തരികതയിലേക്കുള്ള വിനോദസഞ്ചാരത്തിന് പേര് കേട്ടതാണ് ആസ്സാം. ദേശീയോദ്യാനങ്ങളും മൃഗസങ്കേതങളുമാണ് ആസ്സാമിലെ വിനോദസഞ്ചാരത്തിന്റെ കാതല്‍ . നന്നെ വിരളമായ വന്യജീവ ജാതികളുടെ പാര്‍പ്പിടം എന്നതോടൊപ്പം സാഹസിക വിനോദങ്ങള്‍ക്കും ഈ പാര്‍ക്കുകളില്‍ ഒരുപാട് സാദ്ധ്യതകളുണ്ട്. അസമിലെത്തുന്ന സഞ്ചാരികളെ ഏറ്റവുമധികം പ്രലോഭിപ്പിക്കുന്നത് കാസിരംഗ വന്യജീവി സങ്കേതമാണ്. ലോകത്തിലെ അത്യപൂര്‍വ്വങ്ങളായ വന്യജീവികളുടെ താവളം എന്ന നിലയ്ക്ക് യുനെസ്കോയുടെ ലോക പൈതൃക സ്ഥലം എന്ന അംഗീകാരത്തിന് ഈ വന്യജീവി സങ്കേതം അര്‍ഹമായിട്ടുണ്ട്. ഗോള്‍ഡന്‍ ലങ്കൂര്‍ കുരങ്ങുകള്‍ . ബംഗാള്‍ ഫ്ലോറിക്കന്‍ പക്ഷികള്‍ , പിഗ്മി ഹോഗ് എന്ന പന്നിവര്‍ഗ്ഗം, വെളുത്ത തലയും ചിറകുകളോടും കൂടിയ വൈറ്റ് വിങ്ഡ് വുഡ് ഡക്ക് എന്നിങ്ങനെ കണ്ടതും കാണാത്തതുമായ വനജീവിതത്തിന്റെ കൌതുകമുണര്‍ത്തുന്ന മുഖങ്ങള്‍ ഇവിടെ കാണാം. ലോകത്ത് ഏറ്റവും കൂടുതല്‍ കടുവകളുടെ നിബിഢതയും ഈ പാര്‍ക്ക് അവകാശപ്പെടുന്നുണ്ട്. വ്യത്യസ്ത രൂപവും പ്രകൃതവുമുള്ള നിരവധി പക്ഷികള്‍ക്കും സുരക്ഷിതമായി ചേക്കേറാനുള്ള ചില്ലയാണ് ഈ സങ്കേതം. കഴുകന്‍ , പരുന്ത്, ദേശാടനപക്ഷികള്‍ , ഇരപിടിയന്മാര്‍ , നീര്‍പക്ഷികള്‍ , വിനോദത്തിനായി വളര്‍ത്തുന്ന ഗെയിം ബേഡുകള്‍ എന്നിവ അവയില്‍ ചിലതാണ്. കാസിരംഗ വന്യജീവി സങ്കേതത്തിന് പുറമെ യുനെസ്കോയുടെ അംഗീകാരം നേടിയ മറ്റൊരു സംരക്ഷിത മേഖലയാണ് മാനസ് നാഷണല്‍ പാര്‍ക്ക്. ജൈവലോകത്തിന്റെ വിശാല വൈവിധ്യം അസൂയാര്‍ഹമായ വിധത്തില്‍ ഈ പാര്‍ക്കില്‍ പ്രകടമാണ്. ഇന്ത്യയിലെ ആദ്യത്തെ കടുവ സംരക്ഷണ മേഖലയായി അവരോധിക്കപ്പെട്ടത് മാനസ് നാഷണല്‍ പാര്‍ക്കാണ്. കടുവകള്‍ക്ക് പുറമെ വേറെയും വന്യജീവികള്‍ ഇവിടെ രമ്യമായ് വിഹരിക്കുന്നുണ്ട്. പ്രകൃതിരമണീയതയ്ക്ക് പേര് കേട്ട ഈ മേഖല അതീവ ശ്രദ്ധയോടെയാണ് പരിപാലിക്കപ്പെടുന്നത്. വന്യജീവികള്‍ക്ക് അഭയാരണ്യമായ് വേറെയും നാഷണല്‍ പാര്‍ക്കുകള്‍ ആസ്സാമിലുണ്ട്. പോബിതോറ വന്യജീവി സങ്കേതവും ഒറാങ്ങ്, നമേരി നാഷണല്‍ പാര്‍ക്കുകളും ഇതിന് ഉദാഹരണങ്ങളാണ്.

ആസ്സംവിനോദസഞ്ചാരത്തിന്റെ മറ്റു ദര്‍ശനങ്ങള്‍

വന്യജീവികളുടെ സമൃദ്ധിയാല്‍ സമ്പന്നമായ ആസ്സാമില്‍ ഇവയ്ക്ക് പുറമെ ക്ഷേത്രങ്ങളും ചരിത്രസ്മാരകങ്ങളുമുണ്ട്. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിഭിന്നങ്ങളായ ഗോത്രങ്ങളും സംസ്ക്കാരങ്ങളും കുടിയേറി പാര്‍പ്പുറപ്പിച്ച ആസ്സാം, ഒരുപാട് പരിഷ്കൃതികളുടെ സമ്പൂര്‍ണ്ണ സമന്വയമാണ്. കാമാഖ്യക്ഷേത്രം, ഉമാനന്ദ ക്ഷേത്രം, നവഗ്രഹ ക്ഷേത്രം, ആത്മീയ സത്രങ്ങള്‍ എന്നിങ്ങനെ തീര്‍ത്ഥാടക പ്രാധാന്യമുള്ള ഒരുപാട് കേന്ദ്രങ്ങള്‍ ആസ്സാമിലുണ്ട്.

സാഹസികതയെ പ്രണയിക്കുന്നവര്‍ക്ക്

സാഹസിക വിനോദങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ആസ്സാം ഒരിക്കലും വിരസമായ ഒരനുഭവമാകില്ല. അതിനുതകുന്ന ഒരുപാട് വിനോദങ്ങള്‍ ഇവിടെയുണ്ട്. നദീജലയാത്ര, പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ കുതിച്ചൊഴുകുന്ന വെള്ളപ്പാച്ചിലില്‍ റിവര്‍ റാഫ്റ്റിംങ്, ചൂണ്ടയിടല്‍ , പര്‍വ്വതാരോഹണം, ദുര്‍ഘടപാതകളിലൂടെയുള്ള ട്രെക്കിംങ്, മലമ്പാതകളിലൂടെ മൌണ്ടന്‍ ബൈക്കിംങ്, പാരാ ഗ്ലൈഡിംങ്, ഹാങ് ഗ്ലൈഡിംങ് എന്നിങ്ങനെ സാഹസികതയുടെ അനുഭൂതികള്‍ ഉണര്‍ത്തുന്ന ഒരുപാട് വിനോദങ്ങള്‍ ഇവിടെയുണ്ട്. ഗോള്‍ഫ് കളിയില്‍ നൈപുണ്യം നേടാനും വേണമെങ്കില്‍ അത് പഠിക്കാനും സഹായിക്കുന്ന ഏതാനും ഗോള്‍ഫ് ക്ലബ്ബുകളും ഇവിടെ കാണാം.

അസമിന്റെ സംസ്ക്കാരവും ആഘോഷങ്ങളും

ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും നാടാണ് ആസ്സാം. ആഘോഷങ്ങളിലധികവും അവരുടെ ധന്യമായ സംസ്ക്കാരത്തെയും വിശ്വ്വസത്തെയും പരമ്പരാഗതമായ ജീവിതരീതികളെയും പ്രതിഫലിപ്പിക്കുന്നതാണ്. ബിഹു, രോങ്കന്‍ , ബൈശാഖ്, ജോബിലിമേള, എന്നിവ ഈ ആഘോഷങ്ങളില്‍ ചിലതാണ്.

ഗതാഗതവും സമ്പര്‍ക്കവും

മറ്റു സംസ്ഥാനങ്ങളുമായി സുനിശ്ചിതമായ വ്യോമ, റെയില്‍ , റോഡ് മാര്‍ഗ്ഗങ്ങള്‍ ആസ്സാമിനുണ്ട്. തലസ്ഥാനമായ ഗുവാഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബൊര്‍ഡോലോ അന്താരാഷ്ട്ര വിമാനത്താവളത്തിന് രാജ്യത്തെ ഒട്ടുമിക്ക മെട്രോ പൊളിറ്റന്‍ നഗരങ്ങളുമായി ഫ്ലൈറ്റ്സര്‍വ്വീസുകളുണ്ട്. എല്ലാ പ്രമുഖ നഗരങ്ങളുമായും ആസ്സാമിനെ ബന്ധിപ്പിക്കുന്ന വിധത്തില്‍ റെയില്‍വേ പാതകളും സുഗമമായ റോഡ് മാര്‍ഗ്ഗങ്ങളുമുണ്ട്. 

Please Wait while comments are loading...