ഇവിടെ കണ്ടെത്തിയിരിക്കുന്ന ചൂട് നീരുറവയില്‍ നിന്നുമാണ് ഇതിന് ഗരംപാനി വൈല്‍ഡ്ലൈഫ് സാങ്ക്ച്യുറി എന്ന പേര് വന്നിരിക്കുന്നത്. കര്‍ബി അംഗ്ലോങ്ങ് ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 6.05 ചതുരശ്ര കിലോമീറ്റര്‍ മാത്രം ചുറ്റളവുള്ള ചെറിയൊരു സാങ്ക്ച്യുറിയാണിത്. നീരുറവ മാത്രമല്ല ഒട്ടനവധി വെള്ളച്ചാട്ടങ്ങളും ഇവിടെയുണ്ട്. ഹില്ലോക്ക് കുരങ്ങുകളുടെയും, സുവര്‍ണ്ണ കുരങ്ങുകളുടെയും ഒരു താവളം കൂടിയാണ് ഇവിടം. ഇവയെക്കൂടാതെ മറ്റനേകം സസ്തനികളും, പക്ഷികളും, ഇഴജന്തുക്കളും ഇവിടെ അധിവസിക്കുന്നു. കടുവകള്‍, ആനകള്‍, കാട്ട് പോത്തുകള്‍, വേഴാമ്പല്‍, പെരുമ്പാമ്പ്, വെമ്പാല, ഉടുമ്പ് തുടങ്ങിയവയേയും ഗരംപാനി വൈല്‍ഡ്ലൈഫ് സാങ്ക്ച്യുറിയില് കണ്ടുവരുന്നു. ഗരംപാനി വൈല്‍ഡ്ലൈഫ് സാങ്ക്ച്യുറിയിലേക്ക് ഗോലഘട്ടില്‍ നിന്ന് 25 കിലോമീറ്ററും കാസിരംഗ നാഷണല്‍ പാര്‍ക്കില്‍ നിന്ന് 65 കിലോമീറ്ററുമാണ് ദൂരം. നാഗാലാന്‍ഡിലെ ദിമാപൂര്‍ ആണ് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട്. ഗരംപാനി വൈല്‍ഡ്ലൈഫ് സാങ്ക്ച്യുറിയില് നിന്നും അത് ഏകദേശം 55 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ ഏറ്റവും നല്ല സമയം.