ഓലിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഗുര്‍സോ ബുഗ്യാല്‍ സമുദ്ര നിരപ്പില്‍ നിന്നും 3056 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. വേനല്‍ക്കാലത്തെ ഇവിടുത്തെ പ്രകൃതി ഭംഗി ആസ്വദിക്കാനാണ് ഏറെ പേരും എത്തുന്നത്. ജോഷിമത്തില്‍ നിന്നും റോപ് വെ വഴിയും ഇവിടേയ്‌ക്കെത്താം.
ഇവിടെ താമസസൗകര്യം ലഭ്യമാകില്ല. അതിനാല്‍ പകല്‍ സമയം ഇവിടം സന്ദദര്‍ശിച്ച് രാത്രിയില്‍ ഓലിയിലേക്ക് തിരിച്ചു പോവുകയാണ് ചെയ്യേണ്ടത്. ഗുര്‍സോ ബുഗ്യാലില്‍ നിന്നും ഒരു കിലോമീറ്റര്‍ സഞ്ചിരിച്ചാല്‍ ഛത്തര്‍കുണ്ട് എന്ന ചെറു തടാകവും കാണാം. വളരെ തെളിഞ്ഞതും മധുരവുമുള്ള വെള്ളമാണ് ഈ തടാകത്തിന്റെ പ്രത്യേകത.



Click it and Unblock the Notifications