അളകനന്ദ, നന്ദാകിനി നദികളുടെ സംഗമസ്ഥലമാണ് നന്ദപ്രയാഗ് . ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന നന്ദപ്രയാഗ് മതപരാമായി ഏറെ പ്രാധാന്യമുള്ള സ്ഥലമാണ്. ഇരുനദികളുടെയും ഈ സംഗമസ്ഥാനത്ത് മുങ്ങി നിവര്‍ന്നാല്‍ പാപത്തില്‍ നിന്നും മുക്തി നേടാന്‍ കഴിയുമെന്നാണ് ഹിന്ദുമത പ്രകാരമുള്ള വിശ്വാസം. വര്‍ഷം തോറും ഇതിനായി ഇവിടെ എത്തുന്നവര്‍ നിരവധിയാണ്. യദു വംശത്തിന്റെ തലസ്ഥാനമായിരുന്നു നാന്ദപ്രയാഗ് എന്നും പറയപ്പെടുന്നുണ്ട്.
രാജ്യത്തെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ ബദരീനാഥിലേക്കും കേദാരനാഥിലേക്കുമുള്ള കവാടമായി കരുതപ്പെടുന്ന അഞ്ച് പ്രയാഗുകളില്‍ ഒന്നാണിത്. വിഷ്‌മുപ്രയാഗ്, കര്‍ണപ്രയാഗ്, രുദ്ര പ്രയാഗ്, ദേവ പ്രയാഗ് എന്നിവയാണ് മറ്റ് നാല് പ്രയാഗുകള്‍. മഞ്ഞ് മൂടിയ മലനിരകളുടെ മനോഹര ദൃശ്യങ്ങളാണ് നാഥപ്രയാഗിനെ ആകര്‍ഷകമാക്കുന്നത്. അളകനന്ദ നദിക്കരയിലാണ് ഗോപാല്‍ജി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.



Click it and Unblock the Notifications