ഗോവയിലെ ടിറ്റോ ലൈനിലെ കഫെ ക്ലബ്ബുകളില്‍ സംഗീതത്തിന് ഏറ്റവും പ്രാധാന്യം കൊടുക്കുന്ന ഒരു ക്ലബ്ബാണ് ഐവി. ഇവിടത്തെ പോപ്പുലര്‍ ഡി ജെയാണ് വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്ന പിയര്‍. ഉച്ചത്തിലുള്ള സംഗീതവും സൗജന്യമായ പ്രവേശനവും കൊണ്ട് തെരുവുകളില്‍ നിന്ന് തന്നെ ആളുകളെ ആകര്‍ഷിച്ചുകൊണ്ടുപോകാന്‍ കഴിവുളള ഒരു ക്ലബ്ബാണിത്. ആഴ്ചയിലെ മുഴുവന്‍ ദിവസവും സൗജന്യമായി പ്രവേശിക്കാവുന്ന ബാഗയിലെ ഒരേയൊരു നൈറ്റ് ക്ലബ്ബാണ് ഐവി.
വൈകുന്നേരം എട്ട് മണിയോടെ ഐവി ക്ലബ്ബ് തുറക്കും. ഒരു രാത്രി ഗോവയില്‍ അടിച്ചുപൊളിക്കാന്‍ വരുന്ന ആളുകള്‍ക്ക് പറ്റിയ സ്ഥലമാണിത്. റോക്കും ബാന്‍ഡും മുഴങ്ങുന്ന ക്ലബ്ബില്‍ വലിയ സ്ക്രീനില്‍ ഫോര്‍മുല വണ്‍ റേസും ആഘോഷരാത്രികള്‍ക്ക് ആവേശം കൂട്ടും. ഇവിടെയെത്താന്‍ വലിയ പ്രയാസമില്ല. ആള്‍ത്തിരക്ക് കൂടുതലാണെങ്കിലും വാഹനം പാര്‍ക്ക് ചെയ്ത് ഇവിടേക്ക് നടന്നെത്താനും ഏറെ നേരം വേണ്ടിവരില്ല.
ബാഗയിലെ ടിറ്റോ ലൈന്‍ എന്നതാണ് ഗോവയുടെ മറ്റുഭാഗങ്ങളില്‍നിന്നും ഐവി ക്ലബ്ബിലെത്താന്‍ ആദ്യം ചോദിക്കേണ്ടത്. ഐവി ക്ലബ്ബിന് സമീപത്തായി രുചിയേറിയ തന്തൂരി ചിക്കനും കഫെ കോഫി ഡേയുമുണ്ട് എന്നത് മറക്കരുത്.