Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» രത്‌നഗിരി

കരിമണല്‍ത്തീരമുള്ള രത്‌നഗിരി

16

മഹാരാഷ്ട്രയുടെ തെക്കുപടിഞ്ഞാറുഭാഗത്തായി കിടക്കുന്ന മനോഹരമായ തുറമുഖ നഗരമാണ് രത്‌നഗിരി. അറബിക്കടലിന്റെ തീരം ചേര്‍ന്നുകിടക്കുന്ന രത്‌നഗിരി ടൂറിസം മാപ്പില്‍ ഏറെ പ്രാധാന്യമുള്ള സ്ഥലമാണ്. മനോഹരമായ ബീച്ചുകളാണ് രത്‌നഗിരിയെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രാക്കി മാറ്റുന്നത്.

ഛത്രപതി ശിവജിയുടെ ഭരണകാലത്തിന് ശേഷം രത്‌നഗിരി സതര്‍ രാജാക്കന്മാരുടെ കീഴിലായിരുന്നു. പിന്നീട് 1818ല്‍ ഈ പ്രദേശം ബ്രിട്ടീഷുകാരുടെ അധീനതയിലായി. മഹാഭാരതത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള സ്ഥലമാണിതെന്ന് വിശ്വസിക്കപ്പെടുന്നു. വനവാസക്കാലത്ത് പാണ്ഡവന്മാര്‍ രത്‌നഗിരിയിലും കുറച്ചുകാലം ചെലവഴിച്ചിട്ടുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ സമയത്ത് രത്‌നഗിരിയിലെ രാജാവ് പാണ്ഡവര്‍ക്ക് കൗരവര്‍ക്കെതിരെ യുദ്ധം ചെയ്യാനുള്ള സഹായങ്ങള്‍ നല്‍കുകയും യുദ്ധത്തില്‍ പാണ്ഡവപക്ഷത്ത് ചേര്‍ന്നിരുന്നുവെന്നും പറയപ്പെടുന്നു.

രത്‌നഗിരിയില്‍ കാണാനുള്ളത്

രത്‌നഗിരിയിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണ് ജെയ്ഗഡ് കോട്ട. കടലിലേയ്ക്കിറങ്ങിനില്‍ക്കുന്ന ഈ കോട്ട മനോഹരമായ ഒരു നിര്‍മ്മിതിയാണ്. ഇതിനടുത്തായി ജയ്ഗഡ് ലൈറ്റ് ഹൗസും സ്ഥിതിചെയ്യുന്നു. 600വര്‍ഷം പഴക്കമുള്ള രത്‌നദുര്‍ഗ് ഫോര്‍ട്ട് എന്ന മറ്റൊരു കോട്ടയുമുണ്ട് ഇവിടെ.

യാത്രകളില്‍ ബീച്ചുകള്‍ക്ക് പ്രാധാന്യം നല്‍കുന്നവര്‍ക്കെല്ലാം രത്‌നഗിരി മികച്ച ഒഴിവുകാലകേന്ദ്രമാകുമെന്നതില്‍ സംശയം വേണ്ട. കരിമണല്‍ത്തീരമുള്ള മണ്ഡാവി ബീച്ചാണ് രത്‌നഗിരിയിലെ ബീച്ചുകളുടെ റാണി. ഗണപതിപുലെ ബീച്ച്, ഗണേശ്ഗുലെ ബീച്ച് എന്നിവയാണ് മനോഹരമായ മറ്റ് കടല്‍ത്തീരങ്ങള്‍. ഒരു പുരാതന ഗണപതിക്ഷേത്രവുമുണ്ട് ഗണപതിപുലെ ബീച്ചില്‍. ഇവിടുത്തെ ഗണപതി സ്വയംഭൂവാണെന്നാണ് വിശ്വാസം. നാനൂറോളം വര്‍ഷങ്ങള്‍ പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്.

കടല്‍ത്തീരങ്ങള്‍ ഏറെയുള്ളതുകൊണ്ടുതന്നെ ഇവിടെ വിവിധതരത്തിലുള്ള കടല്‍വിഭവങ്ങള്‍ ലഭ്യമാണ്. കൊക്കം കറിയെന്ന കടല്‍വിഭവം രത്‌നഗിരിക്കാരുടെയും ഇവിടെയെത്തുന്ന സഞ്ചാരികളുടെയും ഇഷ്ടവിഭവമാണ്. കരകൗശലവസ്തുക്കളോട് താല്‍പര്യമുള്ളവര്‍ക്ക് ഷോപ്പിങ്ങിന് നല്ല സ്ഥലമാണ് രത്‌നഗിരി. സമ്മാനങ്ങള്‍ വാങ്ങാനും മറ്റും ഇവിടെ ഇഷ്ടം പോലെ കടകളുണ്ട്. വേനല്‍ക്കാലത്താണ് രത്‌നഗിരിയിലെത്തുന്നതെങ്കില്‍ ഇവിടുത്തെ മാര്‍ക്കറ്റില്‍ നിറയെ അല്‍ഫോന്‍സാ മാമ്പഴം വാങ്ങാന്‍ കിട്ടും. ദേവ്ഗഡ് ഹാപ്പുസ് എന്നാണ് അല്‍ഫോന്‍സയെ ഇവിടത്തുകാര്‍ വിളിയ്ക്കുന്ന പേര്.

പൊതുവേ വിലയേറിയ അല്‍ഫോന്‍സ് വിലക്കുറവില്‍ ഇവിടെനിന്നും രുചിയ്ക്കാം. മാമ്പഴം കൊണ്ടുള്ള പലതരം വിഭവങ്ങളും ഇവിടുത്തെ ചന്തകളില്‍ ലഭിയ്ക്കും. അതായത് കോട്ട, ബീച്ച് കാഴ്ചകളൊക്കെ കഴിഞ്ഞാല്‍ ഫുഡ് ടൂറിസമെന്നൊരു സാധ്യതയും ഇവിടെയുണ്ടെന്ന് അര്‍ത്ഥം. ഭക്ഷണപ്രിയര്‍ക്ക് പ്രത്യേകിച്ചും കടല്‍വിഭവങ്ങളോട് താല്‍പര്യമുള്ളവര്‍ക്ക് വാങ്ങാനും രുചിക്കാനും ഏറെ വിഭവങ്ങള്‍ ലഭിയ്ക്കും ഈ തീരനഗരത്തില്‍.

രത്‌നഗിരിസന്ദര്‍ശിയ്ക്കുമ്പോള്‍

രത്‌നഗിരിയിലെ വേനല്‍ക്കാലം അല്‍പം കഠിനമാണ്. ബീച്ചുകളിലും മറ്റും തിമിര്‍ത്താഘോഷിയ്ക്കണമെന്ന ആഗ്രഹത്തോടെയാണ് പോകുന്നതെങ്കില്‍ വേനല്‍ക്കാലം ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ചൂടില്‍ വിയര്‍ത്തുകുളിച്ചുള്ള സ്ഥലം കാണലും ബീച്ച് ആഘോഷങ്ങളുമൊന്നും അത്ര സുഖകരമാകില്ല.എന്നാല്‍ അല്‍ഫോന്‍സാ മാമ്പഴം ലക്ഷ്യം വച്ചാണ് യാത്രയെങ്കില്‍ പിന്നെ മറ്റൊന്നും നോക്കേണ്ട വേനല്‍ക്കാലത്തേ മാര്‍ക്കറ്റില്‍ അല്‍ഫോന്‍സ് സാന്നിധ്യമുണ്ടാവുകയുള്ളു. മഴക്കാലമാണ് രത്‌നഗിരിയെ മനോഹരിയാക്കുന്നത്. മഴനനയാനിഷ്ടമുള്ളവര്‍ മഴക്കാലത്തുതന്നെ രത്‌നഗിരിയിലെത്തണം. മഴക്കാലത്തെ കടലനുഭവങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണ്.

ചെറുതാണെങ്കിലും മഹാരാഷ്ട്രയിലെ പ്രധാന നഗരങ്ങളില്‍ ഒന്നായ രത്‌നഗിരിയിലെത്തുകയെന്നത് ഒട്ടും ബുദ്ധിമുട്ടുള്ള കാര്യമല്ല. രത്‌നഗിരിയില്‍ ഒരു ആഭ്യന്തരവിമാനത്താവളമുണ്ട്. തീവണ്ടിമാര്‍ഗ്ഗവും, റോഡുമാര്‍ഗ്ഗവുമെല്ലാം യാത്രചെയ്യാന്‍ എളുപ്പമാണ്. മറാത്ത സംസ്‌കാരത്തിന്റെ പലപ്രത്യേകതകളും മേളിയ്ക്കുന്ന സമൂഹമാണ് രത്‌നഗിരിയിലേത്. അതിനാല്‍ത്തന്നെ സംസ്‌കാരങ്ങളെ നിരീക്ഷിയ്ക്കാനും പഠിയ്ക്കാനും താല്‍പര്യമുള്ളവര്‍ക്കും രത്‌നഗിരി നല്ലൊരു കേന്ദ്രമാണ്.

രത്‌നഗിരി പ്രശസ്തമാക്കുന്നത്

രത്‌നഗിരി കാലാവസ്ഥ

രത്‌നഗിരി
27oC / 81oF
 • Partly cloudy
 • Wind: NNW 15 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം രത്‌നഗിരി

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം രത്‌നഗിരി

 • റോഡ് മാര്‍ഗം
  Ratnagiri is easily accessible from the major cities of Mumbai, Pune, Goa, Kolhapur and many more. The NH-17 highway passes through this district. The Ratnagiri-Nagpur National Highway, named NH-204, links Ratnagiri to the eastern cities and towns of India like Solapur, Nanded, and of course, Nagpur. There are regular buses available as well from Mumbai to Ratnagiri � state-owned and private tourist travels. The average fare is about Rs. 1500; however it might vary according to the type of bus you choose.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  The stations of Ratnagiri lie on the Konkan Railway. It is well linked to almost all cities and towns throughout in India via regular trains. There are daily trains that leave Mumbai to reach Ratnagiri. Kolhapur and Pune are the two nearest and most important railhead junctions.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  Ratnagiri is very conveniently located in terms of air travel. It has its own Domestic Airport, about 12 kms away from the heart of the district. It is well connected by daily flights to Mumbai and Delhi and all other major towns and cities across Maharashtra. Mumbai�s Chattrapati Shivaji Airport is the nearest International Airport, at a distance of 370 km from Ratnagiri.
  ദിശകള്‍ തിരയാം

രത്‌നഗിരി ട്രാവല്‍ ഗൈഡ്

One Way
Return
From (Departure City)
To (Destination City)
Depart On
11 Aug,Tue
Return On
12 Aug,Wed
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
11 Aug,Tue
Check Out
12 Aug,Wed
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
11 Aug,Tue
Return On
12 Aug,Wed
 • Today
  Ratnagiri
  27 OC
  81 OF
  UV Index: 7
  Partly cloudy
 • Tomorrow
  Ratnagiri
  27 OC
  80 OF
  UV Index: 7
  Partly cloudy
 • Day After
  Ratnagiri
  27 OC
  81 OF
  UV Index: 6
  Patchy rain possible