കോള്‍വ - ഫോട്ടോഗ്രാഫർമാരുടെ ഇഷ്ടകേന്ദ്രം

ഹോം » സ്ഥലങ്ങൾ » കോള്‍വ » ഓവര്‍വ്യൂ

തെക്കന്‍ ഗോവ ജില്ലയിലാണ് കോള്‍വ ബീച്ച് സ്ഥിതിചെയ്യുന്നത്. വെള്ളമണല്‍വിരിച്ച കോള്‍വ ബീച്ച് ഫോട്ടോഗ്രാഫര്‍മാരുടെ പ്രിയപ്പെട്ട സ്ഥലം കൂടിയാണ്. ഗോവയിലെ മറ്റുബീച്ചുകളെ അപേക്ഷിച്ച് തുലോം ശാന്തമാണ് കോള്‍വ ബീച്ച്. 24 കിലോമീറ്ററോളം നീളത്തില്‍ കിടക്കുന്ന കോള്‍വ ലോകത്തിലെ തന്നെ നീളം കൂടിയ ബീച്ചുകളിലൊന്നാണ്. അധികം നിശാക്ലബ്ബുകളും രാത്രി പാര്‍ട്ടികളും ഇല്ലാത്ത തെക്കന്‍ ഗോവയില്‍ നല്ല കുറെ ഹോട്ടലുകളുണ്ട്.

കോള്‍വയിലും ഇത്തരത്തിലുള്ള നല്ല ഹോട്ടലുകളും റസ്റ്റോറന്റുകളും കാണാം. ഒക്‌ടോബര്‍ മാസം കഴിയുന്നതോടെ കോള്‍വ പള്ളി കാണാനായി സഞ്ചാരികള്‍ തെക്കന്‍ ഗോവയിലേക്കൊഴുകും. ഈ പള്ളിയിലെ പെരുന്നാളിന് തദ്ദേശീയരായ നിരവധി ആളുകള്‍ ഒത്തുചേരുന്നു. ഗോവ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയവും ഇതുതന്നെ.

പോര്‍ട്ടുഗീസുകാരുടെയും അതിനുമുമ്പത്തെയും സമയം ഓര്‍മിപ്പിക്കുന്ന കബോ ഡി രാമ കോട്ടയാണ് ഇവിടത്തെ മറ്റൊരു ആകര്‍ഷണം. കാറിലോ കാബ്‌സിലോ വാടകയ്ക്ക് ലഭിക്കുന്ന ബൈക്കിലോ ആയി കോള്‍വ ബീച്ചിലെത്താം. മറഗോണ്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇവിടേക്ക് അധിക ദൂരമില്ല. സിറ്റി സെന്ററില്‍നിന്നും ഏകദേശം 40 കിലോമീറ്റര്‍ അകലത്തിലാണ് കോള്‍വ ബീച്ച്.

Please Wait while comments are loading...