ഒന്‍പതാം നൂറ്റാണ്ടില്‍ കദംബ രാജാക്കന്മാരാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചതെന്നാണ് കരുതപ്പെടുന്നത്. ക്ഷേത്രത്തിലെ കൊത്തുപണികള്‍ അമ്പരപ്പിക്കുന്നതാണ്. മനോഹരമായ അലങ്കാരങ്ങളോട് കൂടിയ വിഷ്ണുവിഗ്രഹമാണ് ക്ഷേത്രത്തിലെ പ്രധാന പതിഷ്ഠ. ക്ഷേത്രത്തിലെ ത്രിലോകമണ്ഡപം ഭൂമി, സ്വര്‍ഗം, നരകം എന്നിവയെ സൂചിപ്പിക്കുന്നതാണ്.
ഗണപതിയുടെ പകുതിമാത്രമുള്ള ബിംബവും ഏറെ പ്രശസ്തമാണ്. ഇതിന്റെ മറുപകുതി വരാണസിയിലാണെന്നാണ് വിശ്വാസം. നരസിംഹപ്രതിഷ്ഠയുമുണ്ട് ക്ഷേത്രത്തില്‍.അഞ്ച് തലയുള്ള നാഗപ്രതിഷ്ഠയും ക്ഷേത്രത്തില്‍ കാണാം, രണ്ടാം നൂറ്റാണ്ടിലാണ് ഇത് പണിതീര്‍ത്തതെന്നാണ് വിശ്വാസം. നാഗപ്രതിഷ്ഠയ്ക്കുമേല്‍ പ്രകൃത ഭാഷയിലുള്ള ലിഖിതങ്ങളും കാണാന്‍ കഴിയും.
രാജകുമാരനായ ശിവസ്‌കന്ദ നാഗശ്രീയാണ് ഈ പ്രതിമ പണിയിച്ചതെന്നാണ് ലിഖിതം വ്യക്തമാക്കുന്നത്. ശിവരാത്രിനാളില്‍ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ശിവഭക്തര്‍ ക്ഷേത്രത്തില്‍ എത്താറുണ്ട്.



Click it and Unblock the Notifications