ഹലേബിഡ്: ഹൊയ്‌സാല മഹിമയുടെ ഓര്‍മ്മകള്‍

ഹോം » സ്ഥലങ്ങൾ » ഹലേബിഡ് » ഓവര്‍വ്യൂ

ഹോയ്‌സാല രാജാക്കന്മാരുടെ ഭരണകാലത്തെ മഹിമ വിളിച്ചോതുന്ന ചരിത്രശേഷിപ്പുകളുടെ ഭുമിയാണ് കര്‍ണാടകത്തിലെ ഹാലേബിഡ്. പഴയ നഗരമെന്നാണ് കന്നടയില്‍ ഹാലേബിഡ് എന്ന വാക്കിനര്‍ത്ഥം. ഒരുകാലത്ത് ഹൊയ്‌സാല സാമ്രാജ്യത്തിന്റെ തലസ്ഥനാമായിരുന്ന ഈ നഗരത്തിന്റെ പേര് സമുദ്രത്തിലേയ്ക്കുള്ള പ്രവേശനകവാടമെന്നര്‍ത്ഥം വരുന്ന ദ്വാരസമുദ്രയെന്നായിരുന്നു. കര്‍ണാടകത്തിലെ ഹാസ്സന്‍ ജില്ലയിലാണ് ഹാലേബിഡ് സ്ഥിതിചെയ്യുന്നത്.  കര്‍ണായകത്തിന്റെ സാംസ്‌കാരിക തലസ്ഥാനമെന്ന് അറിയപ്പെടുന്ന മൈസൂര്‍ നഗരത്തില്‍ നിന്നും ഇവിടേയ്ക്ക് 118  കിലോമീറ്റര്‍ ദൂരമുണ്ട്. ബാംഗ്ലൂരില്‍ നിന്നാകട്ടെ 184  കിലോമീറ്റര്‍ സഞ്ചരിക്കണം. പന്ത്രണ്ടാം നൂറ്റാണ്ടിലായിരുന്നു ഹാലേബിഡിന്റെ സുവര്‍ണകാലം. പിന്നീട് ബഹ്മാനി സുല്‍ത്താന്‍ രണ്ടുവട്ടം ഈ നഗരത്തെ ആക്രമിച്ചു. പിന്നീടാണ് ഇത് ഹാലേബിഡുവെന്ന് അറിയപ്പെടാന്‍ തുടങ്ങിയത്.

പുരാതന നഗരത്തെക്കുറിച്ച് ചിലത് ഹോയ്‌സാലേശ്വര ക്ഷേത്രം, ശാന്തലേശ്വരക്ഷേത്രം എന്നിവയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങള്‍. ഇവിടുത്തെ രാജാവായിരുന്ന വിണ്ഷുവര്‍ധനും ഭാര്യ ശാന്തളയ്ക്കും വേണ്ടി കേടുമല്ലയാണ് ക്ഷേത്രം നിര്‍മിച്ചത്.  കരിങ്കല്ലില്‍ പണിതെടുത്ത ക്ഷേത്രങ്ങള്‍ക്ക് കൂറ്റന്‍ നന്ദികേശനാണ് കാവല്‍നില്‍ക്കുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിലെ ഹോയ്‌സാല രാജാക്കന്മാരെല്ലാം ജൈനമതം പിന്തുടര്‍ന്നവരായിരുന്നു. ഇവിടെ ഒട്ടേറെ ശിവക്ഷേത്രങ്ങളും കാണാന്‍ കഴിയും. എല്ലാ ക്ഷേത്രങ്ങളും കൊത്തുപണികളാല്‍ മനോഹരങ്ങളാണ്.

ഇപ്പോള്‍ പോയകാലത്തിന്റെ സ്മൃതികളുയര്‍ത്തി നിലനില്‍ക്കുന്ന ഈ ക്ഷേത്രങ്ങളും നാശോന്മുഖങ്ങളായ സ്മാരകങ്ങളും മാത്രമാണിവിടെയുള്ളത്. പക്ഷേ സഞ്ചാരികളുടെ പ്രിയ ഇടങ്ങളിലൊന്നാണ് ഈ സ്ഥലം. 2001ലെ സെന്‍സസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 8962 ആണ്. കര്‍ണാടകത്തിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം ഇവിടെയെത്താന്‍ യാത്രാസൗകര്യങ്ങളുണ്ട്. പ്രമുഖമായ ചെന്നകേശവക്ഷേത്രം സ്ഥിതിചെയ്യുന്ന ബേലൂരില്‍ നിന്നും 16 കിലോമീറ്റര്‍ യാത്രചെയ്താല്‍ ഹാലേബിഡില്‍ എത്താം. രാജ്യത്തെ പൈതൃകകേന്ദ്രങ്ങളില്‍ ഒന്നാണ് ഹാലേബിഡു. അതുകൊണ്ടുതന്നെ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലവുമാണ്.

Please Wait while comments are loading...