ബാന്ധവ്ഘര്‍ ഉള്‍പ്പെടുന്ന മേഖലയുടെ പുകള്‍പെറ്റ ചരിത്രത്തിനുള്ള സാക്ഷ്യപത്രമാണ് ബാന്ധവ്ഘറിലെ ഈ മ്യൂസിയം. രിവയിലെ മഹാരാജാവിന്റെ കോപ്പുകളും സന്നാഹങ്ങളും മറ്റു സാധനസാമഗ്രികളും ഏറെ അവധാനതയോടെ സൂക്ഷിച്ച് സംരക്ഷിക്കുന്ന ഒരു രാജകീയ ഭവനമാണിത്.
രിവാ മഹാരാജാവ് അടയാളപ്പെടുത്തിയ മോഹന്‍ എന്ന പേരിലുള്ള ആദ്യത്തെ വെള്ളക്കടുവയുടെ ശരീരം സ്റ്റഫ്ഫ് ചെയ്ത് ഇവിടെ പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്. മഹാരാജാവ് വേട്ടയ്ക്കായി ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍ ഇപ്പോഴും ഇവിടെ കാണാം. ശിക്കാര്‍ഘര്‍ എന്നപേരില്‍ ഇവിടെയുള്ള വിനോദകേന്ദ്രം സഞ്ചാരികള്‍ക്ക് തീര്‍ച്ചയായും ഇഷ്ടമാവും. ബാന്ധവ്ഘറിന്റെ വനസമൃദ്ധിക്ക് പുറമെ ഇതിന്റെ ചരിത്രപരമായ ധന്യതയും രാജകീയ ജീവിതരീതികളും നേരിട്ടറിയുവാന്‍ ധാരാളം സന്ദര്‍ശകര്‍ ഇവിടെ വരാറുണ്ട്. നവംബര്‍ മുതല്‍ ജൂണ്‍ വരെയാണ് ഈ സ്ഥലം സന്ദര്‍ശിക്കാന്‍ ഏറ്റവും ഉചിതം.



Click it and Unblock the Notifications