ബാന്ധവ്ഘര്‍ സംരക്ഷിത വനത്തിലെ ഏറ്റവും താഴ്ന്ന പ്രദേശമാണ് താലാ ഗ്രാമം. മനോഹരമായ പ്രകൃതിഭംഗിക്ക് നടുവില്‍ ചേറ് കൊണ്ടുണ്ടാക്കിയ ചെറിയ ചെറിയ കുടിലുകള്‍ ഒറ്റപ്പെട്ട തുരുത്തുകള്‍ പോലെ അങ്ങിങ്ങായി കാണാം. ഒരു പ്രധാന വിനോദസന്ദര്ശന കേന്ദ്രമായ ഈ ഗ്രാമത്തില്‍ കുടിലുകള്‍ക്ക് പുറമെ ഒരുപാട് ഹോട്ടലുകളും റിസോര്‍ട്ടുകളുമുണ്ട്.
പ്രകൃതിയെ അതിന്റെ എല്ലാ മുഗ്ദഭാവങ്ങളോടെയും പ്രതിദര്പ്പണം ചെയ്യുന്ന ഈ ഗ്രാമത്തില്‍ നിന്ന് ബാന്ധവ്ഘര്‍ റിസോര്‍ട്ടിനെ ആപാദചൂഢം ദര്‍ശിക്കാം. വന്യമൃഗങ്ങള്‍ സ്വൈരമായി വിഹരിക്കുന്നത് ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരു ഗ്രാമീണ അന്തരീക്ഷത്തില്‍ നിന്ന് കണ്ടാസ്വദിക്കാം.
ശാലീനഭാവമുള്ള താല് ഗ്രാമത്തില്‍ സാഹസികതയുടെ വിനോദകേന്ദ്രങ്ങളുമുണ്ട്. ഈ മണ്ണിന്റെ ചൂടും ചൂരും ജീവിത വഴിത്താരയില്‍ നഷ്ടമായ ഏതോ കാലത്തിന്റെ മോഹനസ്മൃതികളുണര്ത്താന് പോന്നതാണ്. ശരീരത്തിനും അന്തരാത്മാവിനും ഉണര്‍വ്വും ചൈതന്യവും പകരുമെന്നതോടൊപ്പം ഒരു നാട്ടിന്‍പുറത്തിന്റെ നനുത്ത ഓര്‍മ്മകള്‍ സന്ദര്‍ശകരുടെ മനസ്സില്‍ ചിരകാലം നിലനില്ക്കുവാനും ഈ സന്ദര്‍ശനം ആവശ്യമാണ്.