Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബാന്ധവ്ഘര്‍ » ആകര്‍ഷണങ്ങള് » ബാന്ധവ്ഘറിലെ പ്രാചീനഗുഹകള്‍

ബാന്ധവ്ഘറിലെ പ്രാചീനഗുഹകള്‍, ബാന്ധവ്ഘര്‍

16

ചരല്‍കല്ലുകളാല്‍ പ്രകൃതി മെനഞ്ഞൊരുക്കിയ ബാന്ധവ്ഘര്‍ കുന്നിന്റെ ചെരുവിലാണ് പ്രാകൃത രൂപങ്ങളിലുള്ള പ്രാചീനഗുഹകള്‍. ഗഹനമായ കൊത്തുപണികളോ കലാചാതുരിയോ അവകാശപ്പെടാനില്ലെങ്കിലും ചരിത്രത്തിന്റെ ഏതോ ദശയില്‍ രൂപപ്പെടുത്തിയ ഈ ഗുഹകള്‍ കാണാന്‍ സന്ദര്‍ശകര്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഇവിടേക്ക് പ്രവഹിക്കുന്നു.

ഗുഹകളില്‍ ഏറ്റവും പഴയതെന്ന് കരുതപ്പെടുന്ന ബഡിഗുഫ അഥവാ വലിയ ഗുഹയ്ക്ക് പത്താം നൂറ്റാണ്ടിന്റെ ചരിത്ര പശ്ചാതലമുണ്ടെന്ന് അനുമാനിക്കപ്പെടുന്നു. നിര്‍മ്മാണോദ്ദേശം വ്യക്തമല്ലാതെ ഒരു നിഗൂഢ പരിവേഷം ഈ ഗുഹകള്‍ക്കുണ്ട്. സന്യാസിമാര്‍ അവരുടെ ആത്മീയ വ്യവഹാരങ്ങള്‍ക്ക് വേണ്ടി നിര്‍മ്മിച്ചതാവാം ഇവയെന്നും പിന്നീട് സൈനികാവശ്യങ്ങള്‍ക്ക് വേണ്ടി ഭരണാധികാരികള്‍ ഇതുപയോഗിച്ചിട്ടുണ്ടാവാം എന്നും കരുതപ്പെടുന്നു. ഏതായാലും ബാന്ധവ്ഘര്‍ നാഷണല്‍ പാര്‍ക്കിലുള്ള കടുവകളുടെയും നരിച്ചീറുകളുടെയും ആശ്രമമാണ് ഇന്ന് ഈ ഗഹ്വരങ്ങള്‍.

എണ്ണത്തില്‍ മുപ്പത്തിഒന്‍പതോളം വരുന്ന ഈ ഗുഹാസമുച്ചയം അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലായി മലഞ്ചെരുവില്‍ ചിതറിക്കിടക്കുന്നു. പ്രചീന  ബ്രഹ്മി ലിപിയിലെഴുതിയ ലിഖിതങ്ങള്‍ ചില ഗുഹകളില്‍ കാണാം. കടുവ, പന്നി, ആന എന്നീ മൃഗങ്ങളുടെയും അശ്വാരൂഢരുടെയും എഴുന്ന് നില്ക്കുന്ന രൂപങ്ങളും ഗുഹയുടെ ചുവരുകളില്‍ ഇടംനേടിയിട്ടുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue

Near by City