നാഷണല്‍ പാര്‍ക്കില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെ ബാന്ധവ്ഘറിന്റെ ബാഹ്യമേഖലയിലാണ് ഘര്‍പുരി ഡാം. ഇരുപത് കിലോമീറ്ററോളം ദൈര്‍ഘ്യമുണ്ട് ഈ ഡാമിന്. ഒരുപാട് ഇനങ്ങളിലുള്ള നീര്‍പക്ഷികളെ ഡാമിന്റെ പരിസരത്ത് കാണാം. ലോകത്തെങ്ങുമുള്ള പക്ഷിനിരീക്ഷകര്‍ വര്‍ഷത്തിലേത് കാലാവസ്ഥയിലും ഇവിടെ വന്ന് തമ്പടിക്കാറുണ്ട്.
ഒരായുഷ്ക്കാലത്തില്‍ ദുര്‍ലഭമായി മാത്രം കാണപ്പെടുന്ന ബ്ളാക്ക് ഐബിസ്, സൈറസ് കൊക്കുകള്‍, വെള്ളക്കൊക്കുകള്‍, പൈഡ് വാഗ് ടൈല്‍, റെഡ് വാറ്റില്‍ഡ് ലാപ് വിങ്, ലെസ്സര്‍ അഡ്ജടന്റ് സ്റ്റോര്‍ക്ക്, കുളക്കോഴികള്‍, പൊന്മാന്‍ എന്നിങ്ങനെ ഒരുപാട് പറവ വൈവിദ്ധ്യങ്ങളെ ഇവിടെ കണ്ടെത്താം. പക്ഷികളെ വീക്ഷിച്ചും അവയുമായി സല്ലപിച്ചും അലസമായ് ചുറ്റിയടിച്ചും നേരംപോക്കാന്‍ വളരെ അനുഗ്രഹീതമാണ് ഈ സ്ഥലം.



Click it and Unblock the Notifications