മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലമാണ് വേനല്‍ക്കാലം. ഇക്കാലത്ത് പകല്‍സമയത്ത് അല്പം ചൂട് കൂടുമെങ്കിലും പാര്ക്കനകത്ത് കടുത്ത ചൂടൊന്നും അനുഭവപ്പെടാറില്ല. നല്ല കാലാവസ്ഥയായതിനാല്‍ തന്നെ വേനല്‍ക്കാലത്ത് പ്രത്യേകിച്ചും വേക്കേഷന് സമയമാകുമ്പോള്‍ ഇവിടെ നല്ല തിരക്കുണ്ടാകാറുണ്ട്.
നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശീതകാലം. ബന്നാര്‍ഗട്ട സന്ദര്‍ശനത്തിന് ഏറ്റവും നല്ല സമയമേതെന്ന് ചോദിച്ചാല്‍ ശീതകാലം തന്നെയെന്നാണ് ഉത്തരം. മനോഹരമായ കാലാവസ്ഥ ബന്നാര്‍ഗട്ടയിലെ സഫാരികളെയും മനോഹരമാക്കും.