Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബാരാമതി » കാലാവസ്ഥ

ബാരാമതി കാലാവസ്ഥ

വേനല്‍ക്കാലം

ബാരാമതിയിലെ വേനല്‍ അല്‍പം കടുപ്പമേറിയതാണ്. വേനലിലെ താപനില 25 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. ഈ സമയത്ത് വയലേലകള്‍ നടന്നുകാണുകയെന്നത് അത്ര സുഖകരമായ കാര്യമായിരിക്കില്ല.

മഴക്കാലം

മഴനിഴല്‍പ്രദേശമാണ് ബാരാമതി. താരതമ്യേന ശക്തികുറഞ്ഞ മണ്‍സൂണാണ് ഇവിടെ അനുഭവപ്പെടാറുള്ളത്. എന്നാല്‍ ശക്തമായ മഴക്കാലമുണ്ടായ ചരിത്രവും ബാരാമതിയ്ക്കുണ്ട്. ചുരിക്കിപ്പറഞ്ഞാല്‍ മഴക്കാലത്ത് ബാരാമതിയെ വിശ്വസിക്കാനൊക്കില്ല. മഴയോട് താല്‍പര്യമുള്ളവര്‍ക്ക് രണ്ടുകല്‍പ്പിച്ച് ഇക്കാലത്ത് ഇവിടേയ്ക്ക് യാത്രചെയ്യുകയും ചെയ്യാം.

ശീതകാലം

ബാരാമതി സന്ദര്‍ശനത്തിന് പറ്റിയ സമയമാണിത്. ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയുള്ള കാലമാണ് സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. ശീതകാലത്ത് രാത്രികളില്‍ താപനില 12 ഡിഗ്രി സെല്‍ഷ്യസിലും താഴോപ്പോകാറുണ്ട്. ഇക്കാലത്ത് വളരെ പ്രസന്നമായ പകലുകളാണ് ബാരാമതിയിലുണ്ടാകാറുള്ളത്.