Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ബാരാമതി

കാര്‍ഷിക ടൂറിസവുമായി ബാരാമതി

6

വെറുതേ പുറപ്പെട്ടുപോയി കുറേ സ്ഥലങ്ങള്‍ കണ്ട്, കുറേ സ്ഥലത്ത് താമസിച്ച് തിരിച്ചുപോരുകയെന്ന പതിവ് രീതിയില്‍ നിന്നും വിനോദസഞ്ചാരം ഏറെ മാറിക്കഴിഞ്ഞു. സഞ്ചാരികളില്‍ പലര്‍ക്കും പലതാല്‍പര്യങ്ങളാണ്. ചില്‍ ബീച്ചുകളെയും ഹില്‍ സ്റ്റേഷനുകളെയും ഇഷ്ടപ്പെടുമ്പോള്‍ ചിലര്‍ കായല്‍ ടൂറിസവും തീര്‍ത്ഥാടന ടൂറിസവും ഇഷ്ടപ്പെടുന്നവരാണ്. ഇക്കൂട്ടത്തില്‍ ഇന്ന് പ്രിയംകൂടിവരുന്ന ഒന്നാണ് അഗ്രി ടൂറിസം എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന അഗ്രിക്കള്‍ച്ചറല്‍ ടൂറിസം എന്ന സാക്ഷാല്‍ കാര്‍ഷിക ടൂറിസം.

ഇന്ത്യ ഒരു കാര്‍ഷികരാജ്യമായിട്ടാണ് അറിയപ്പെടുന്നതെങ്കിലും കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ കൃഷിയിപ്പോള്‍ നാമമാത്രമാണ്. എന്നാല്‍ ചിലയിടങ്ങളില്‍ ഇപ്പോഴും ആദ്യകാലത്തേതുപോലെതന്നെ കാര്‍ഷികകാര്യങ്ങള്‍ നടന്നുവരുന്നുണ്ട്. ഇത്തരം സ്ഥലങ്ങളാണ് കാര്‍ഷിക ടൂറിസത്തിന്റെ വിളനിലങ്ങള്‍. മഹാരാഷ്ട്രയിലെ പ്രമുഖ അഗ്രി ടൂറിസം കേന്ദ്രമാണ് ബാരാമതി. ഏക്കറുകളോളം പരന്നുകിടക്കുന്ന കൃഷിയിടങ്ങള്‍, കര്‍ഷകരുമായി നേരിട്ട് സംസാരിച്ച് കാര്യങ്ങളറിയാനും വിളവെടുപ്പും വിത്തിടലുമെല്ലാം കാണാനുമുള്ള സൗകര്യമാണ് ബാരാമതിയിലെ അഗ്രി ടൂറിസം കേന്ദ്രങ്ങള്‍ ഒരുക്കുന്നത്.

പുനെ ജില്ലയിലെ ചെറിയൊരു കാര്‍ഷിക നഗരമാണ് ബാരാമതി. കൃഷിയും അനുബന്ധ വ്യവസായങ്ങളുമാണ് ഇവിടുത്തെ ജനതയുടെ പ്രധാന ജീവതോപാധി. പുനെ നഗരത്തില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയാണ് ബാരാമതി സ്ഥിതിചെയ്യുന്നത്. ബാരാമതിയില്‍ അഗ്രി ടൂറിസമെന്നപോലെ ഫുഡ് ടൂറിസത്തിന്റെ സാധ്യതകളുമുണ്ട്. നഗരത്തില്‍ മഹാരാഷ്ട്രയുടെ തനത് ഭക്ഷണങ്ങളെല്ലാം രുചിയ്ക്കുകയും പാകം ചെയ്യുന്ന രീതികള്‍ കാണുകയും ചെയ്യാം.

ബാരാമതിയില്‍ ചെയ്യാനുള്ളത്

കാര്‍ഷിക ടൂറസമെന്ന പേരില്‍ പോക്കറ്റ് വീര്‍പ്പിയ്ക്കുന്ന സംഗതിയാവും ഇവിടെ നടക്കുന്നതെന്ന് കരുതിയാല്‍ തെറ്റി,  വയലേലകള്‍ കാണലും വയറുനിറയ്ക്കലുമെല്ലാം ചുരുങ്ങിയ ചെലവില്‍ സാധിയ്ക്കുമിവിടെ. ചെല്ലുന്നവര്‍ എന്ത് കൊടുത്താലും സന്തോഷത്തോടെ സ്വീകരിക്കുന്നവരാണ് ഇവിടുത്തെ കര്‍ഷകര്‍. കരിമ്പാണ് ബാരാമതിയിലെ പ്രധാന വിള. പിന്നെ മുന്തിരിത്തോട്ടം, വൈന്‍ നിര്‍മ്മാണം തുടങ്ങിയവയുമുണ്ടിവിടെ. സഞ്ചാരികള്‍ക്ക് താമസിക്കാനായി

ബാരാമതിയില്‍ രണ്ട് പ്രധാന ഹോട്ടലുകളാണുള്ളത്. ഒന്ന് താജാണ്, ഇത് പോക്കറ്റിന് കനംകുറഞ്ഞവര്‍ക്ക് ചേര്‍ന്നതല്ല, കാര്യങ്ങളെല്ലാം അല്‍പം രാജകീയമാണ്. മറ്റൊന്ന് അമര്‍ദീപ് ഹോട്ടലാണ് ഇതാണ് സാധാരണക്കാര്‍ക്ക് യോജിച്ചത്. വയലുകളിലൂടെയുള്ള ചുറ്റിക്കറങ്ങലെല്ലാം കഴിഞ്ഞാല്‍ നഗരത്തില്‍ നിന്ന് അല്‍പം ഷോപ്പിങ്ങുമാകാം. ചെറിയ ചെലവില്‍ വസ്ത്രങ്ങള്‍ കിട്ടുന്ന ഒട്ടേറെ കടകളുണ്ടിവിടെ. പരമ്പരാഗത മഹാരാഷ്ട്ര സാരിയാണ് കടകളിലെ പ്രധാന ആകര്‍ഷണം. നഗരത്തിലെ ചില ഭക്ഷണശാലകള്‍ പുറത്തുനിന്നും കണ്ടാല്‍ വലിയ പത്രാസൊന്നും തോന്നില്ലെങ്കിലും അവിടെ വിളമ്പുന്ന ഭക്ഷണങ്ങള്‍ നല്ല രുചിയുള്ളതും കീശയ്ക്ക് ചേരുന്നതുമാണ്.

മറ്റൊരു ടൂറിസ്റ്റ് കേന്ദ്രത്തിലും കിട്ടാത്ത മറ്റൊരു അവസരംകൂടി സഞ്ചാരികള്‍ക്ക് ബാരാമതിയില്‍ ലഭിയ്ക്കും. ഒരു ആകാശയാത്ര. ബാരാമതി എയര്‍പോര്‍ട്ടില്‍ ഇതിനുള്ള സൗകര്യങ്ങളുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് വേണ്ട പണം നല്‍കിയാല്‍ ഒരു വിമാനത്തില്‍ കയറി പറക്കാം. വിമാനയാത്രകള്‍ ബോറടിച്ചവരാണെങ്കില്‍ അല്‍പം പുറകോട്ട് പോകാം, ഒരു കാളവണ്ടിയില്‍ക്കയറി ഊരുചുറ്റാം. ഒരു ദിവസം കൊണ്ട് ബാരാമതിയെ അനുഭവിച്ച് തീര്‍ക്കാമെന്ന് വച്ചാല്‍ പലതും ആസ്വദിക്കാന്‍ കഴിഞ്ഞെന്നുവരില്ല, തിടുക്കപ്പെടാതെ രണ്ടോ മൂന്നോ ദിവസത്തേയ്ക്കുള്ള ഒരു യാത്രയാണ് പ്ലാന്‍ ചെയ്യുന്നതെങ്കില്‍ ഉറപ്പാണ് തിരിച്ചുപോകുമ്പോഴേയ്ക്കും നിങ്ങള്‍ ബാരാമതിയെ പ്രണയിച്ചുകഴിഞ്ഞിരിയ്ക്കും.

ബാരാമതി പ്രശസ്തമാക്കുന്നത്

ബാരാമതി കാലാവസ്ഥ

ബാരാമതി
28oC / 83oF
 • Partly cloudy
 • Wind: NW 17 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ബാരാമതി

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ബാരാമതി

 • റോഡ് മാര്‍ഗം
  പുനെ നഗരത്തില്‍ നിന്നും 100 കിലോമീറ്റര്‍ യാത്രചെയ്താല്‍ ബാരാമതിയില്‍ എത്താം. ഏതാണ്ട് 3 മണിക്കൂര്‍ എടുക്കും പുനെയില്‍ നിന്നും ബാരാമതിയിലെത്താന്‍. സതാര ഹൈവേയിലൂടെയാണ് യാത്രചെയ്യാന്‍ ഏറ്റവും സൗകര്യം. മഹാരാഷ്ട്രയിലെ മറ്റ് ഭാഗങ്ങളില്‍ നിന്നെല്ലാം റോഡുമാര്‍ഗ്ഗം ബാരാമതിയില്‍ എത്തുക എളുപ്പമാണ്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ബാരാമതി സ്റ്റേഷനിലേയ്ക്ക് ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം തീവണ്ടിമാര്‍ഗ്ഗം എത്തിച്ചേരാം.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  പുനെയില്‍ നിന്നും ബാരാമതിയിലേയ്ക്കും തിരിച്ചും ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ സര്‍വ്വീസ് നടത്താറുണ്ട്. ബാരാമതി വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്കും പറന്നിറങ്ങാനുള്ള സൗകര്യമുണ്ട്, പക്ഷേ ഒരു ആഭ്യന്തര വിമാനത്താവളമെന്ന നിലയില്‍ ഇത് ഇതേവരെ പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടില്ല.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
22 Oct,Tue
Return On
23 Oct,Wed
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
22 Oct,Tue
Check Out
23 Oct,Wed
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
22 Oct,Tue
Return On
23 Oct,Wed
 • Today
  Baramati
  28 OC
  83 OF
  UV Index: 8
  Partly cloudy
 • Tomorrow
  Baramati
  27 OC
  81 OF
  UV Index: 8
  Partly cloudy
 • Day After
  Baramati
  26 OC
  79 OF
  UV Index: 8
  Partly cloudy