വിമാനത്തിലാണ് ബാരനിലേയ്ക്ക് യാത്രചെയ്യുന്നതെങ്കില്‍ 312 കിലോമീറ്റര്‍ അകലെയുള്ള ജയ്പൂര്‍ വിമാനത്താവളത്തിലാണ് ഇറങ്ങേണ്ടത്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെ എയര്‍പോര്‍ട്ടുകളില്‍ നിന്നെല്ലാം ഇങ്ങോട്ട് വിമാനസര്‍വ്വീസുകളുണ്ട്. ടാക്‌സികളിലോ ബസുകളിലോ ഇവിടെനിന്നും ബാരനില്‍ എത്താം. ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ് ബാരന് അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം.