Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ബാരന്‍

പുണ്യം പുരാതനം - ബാരന്‍

18

രാജസ്ഥാനിലേയ്ക്ക് ഒരു യാത്രയ്ക്ക് പദ്ധതിയുകയാണെങ്കില്‍ തീര്‍ച്ചയായും പോകേണ്ട സ്ഥലമാണ് ബാരന്‍. 1991 ഏപ്രില്‍ പത്തിനാണ് കോട്ട ജില്ലയിലെ ചിലഭാഗങ്ങള്‍ ചേര്‍ത്ത് ബാരന്‍ എന്ന പുതിയ ജില്ല രൂപീകരിച്ചത്. സാഗവന്‍, ഖേര്‍, സാലന്‍, ഗാര്‍ഗ്‌സരി എന്നീ കാടുകളും കാളിസിന്ധ് നദിയും ഉള്‍പ്പെടുന്ന പ്രദേശമാണ് ബാരന്‍. 14, 15 നൂറ്റാണ്ടുകളില്‍ സോളങ്കി രജപുത്രന്മാരായിരുന്നു ബാരനിലെ ഭരണാധികാരികള്‍.

ഒട്ടേറെ പ്രമുഖ സന്ദര്‍ശനകേന്ദ്രങ്ങളുണ്ട് ബാരനില്‍. ഇന്ത്യയുടെ എല്ലാഭാഗത്തുനിന്നും സഞ്ചാരികള്‍ ഇവിടെ എത്താറുമുണ്ട്. സീതാബാരി, കകോനി, ബിലാസ്ഗഡ്, ഷഹബാദ് ഫോര്‍ട്ട് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍. ചരിത്രപരമായും മതപരമായും ഏറെ പ്രാധാന്യമുള്ള സ്ഥലമാണ് ബാരന്‍. ശ്രീരാമപത്‌നിയായ സീതാദേവി, മക്കളായ ലവനെയും കുശനെയും പ്രസവിച്ചത് ബാരനിലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. പിന്നീട് മക്കളുമൊത്ത് സീതാദേവി ഇവിടെ ഏറെക്കാലം താമസിച്ചുവെന്നും വിശ്വസിക്കപ്പെടുന്നു. സീതാദേവിയുടെ പ്രതിഷ്ഠയുള്ള ഒരു ക്ഷേത്രവും ഇവിടെയുണ്ട്. ക്ഷേത്രപരിസരത്ത് ഒട്ടേറെ ചെറുകുളങ്ങളും കാണാം. എല്ലാവര്‍ഷവും ഇവിടെ നടക്കാറുള്ള സീതാബാരി മേളയ്ക്ക് വന്‍ജനാവലി എത്താറുണ്ട്.

ബാരനിലെ ചില പ്രധാന ക്ഷേത്രങ്ങള്‍

ഒട്ടേറെ ക്ഷേത്രങ്ങളുള്ള സ്ഥലമാണ് ബാരന്‍. ഭാന്ധ് ദേവ്‌ര ക്ഷേത്രം, ബ്രഹ്മണി മാതാജി ക്ഷേത്രം, മണിഹര മഹാദേവ മന്ദിര്‍ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങള്‍. അത്രു തെഹ്‌സിലിലെ പഴയക്ഷേത്രാവശിഷ്ടങ്ങളുള്ള ഗര്‍ഹ്ഗച്ചും കാണേണ്ട സ്ഥലം തന്നെയാണ്. 9-13 നൂറ്റാണ്ടുകള്‍ക്കിടയില്‍ പണിത ക്ഷേത്രങ്ങളുടെ ശേഷിപ്പുകളാണ് ഇവിടെയുള്ളത്.

ഭാന്ധ് ദേവ്ര ക്ഷേത്രമാണ് ബാരനിലെ ഏറ്റവുംപ്രധാന ക്ഷേത്രങ്ങളില്‍ ഒന്ന്. രാജസ്ഥാനിലെ ഖജുരാഹോ എന്നാണ് ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത്. ബാരന്‍ നഗരത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ രാംഗഡ് മലയിലാണ് ഈ ക്ഷേത്രമുള്ളത്. ശിവനാണ് ഇവിടുത്തെ പ്രധാനപ്രതിഷ്ഠ. പത്താം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം പണിതത്. ഈ ക്ഷേത്രത്തിനടുത്തായി പ്രശസ്തമായ കിസ്‌നാനി, അന്നപൂര്‍ണ്ണ ദേവി ക്ഷേത്രങ്ങളുമുണ്ട്.

ബാരനിലേയ്ക്ക് യാത്രചെയ്യുമ്പോള്‍

രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം ബാരനിലേയ്ക്ക് വിമാനസര്‍വ്വീസുകളും തീവണ്ടി സര്‍വ്വീസുകളുമുണ്ട്. റോഡുമാര്‍ഗ്ഗമുള്ള യാത്രയും സൗകര്യപ്രദമാണ്. ജയ്പൂര്‍ എയര്‍പോര്‍ട്ടാണ് തൊട്ടടുത്തുള്ളത്, റെയില്‍വേ സ്‌റ്റേഷന്‍ ബാരനില്‍ത്തന്നെയാണ്. രാജസ്ഥാനിലെ അജ്മീര്‍, ബിക്കാനീര്‍, ജെയ്പൂര്‍, ദില്ലി, കോട്ട, ഗ്വാളിയോര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം ഇവിടേയ്ക്ക് ബസ് സര്‍വ്വീസുകളുണ്ട്.

സന്ദര്‍ശനത്തിന് അനുയോജ്യ സമയം

ബാരനിലേയ്ക്ക് ഒരു യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ അത് ഫെബ്രുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങള്‍ക്കിടെയായിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. ഈ സമയത്താണ് ബാരനില്‍ ഏറ്റവും നല്ല കാലാവസ്ഥ അനുഭവപ്പെടുന്നത്.

ബാരന്‍ പ്രശസ്തമാക്കുന്നത്

ബാരന്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ബാരന്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ബാരന്‍

 • റോഡ് മാര്‍ഗം
  ജയ്പൂര്‍, ജോധ്പൂര്‍, ഉദയ്പൂര്‍, ഗ്വാളിയോര്‍, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം ബാരനിലേയ്ക്ക് ബസ് സര്‍വ്വീസുകളുണ്ട്. എസി ടൂറിസ്റ്റ് ബസുകളും ഈ നഗരങ്ങള്‍ക്കിടയില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം ബാരന്‍ റെയില്‍വേ സ്‌റ്റേഷനിലേയ്ക്ക് ഇങ്ങോട്ട് ഒട്ടേറെ തീവണ്ടി സര്‍വ്വീസുകളുണ്ട്. ഭോ്പ്പാല്‍, ജയ്പൂര്‍, ജോധ്പൂര്‍, കോട്ട എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇവിടേയ്ക്ക് സ്ഥിരമായി തീവണ്ടികള്‍ ഓടുന്നുണ്ട്. നഗരത്തില്‍ നി്‌നനും 2 കിലോമീറ്റര്‍ അകലെയാണ് റെയില്‍വേ സ്‌റ്റേഷന്‍.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  വിമാനത്തിലാണ് ബാരനിലേയ്ക്ക് യാത്രചെയ്യുന്നതെങ്കില്‍ 312 കിലോമീറ്റര്‍ അകലെയുള്ള ജയ്പൂര്‍ വിമാനത്താവളത്തിലാണ് ഇറങ്ങേണ്ടത്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെ എയര്‍പോര്‍ട്ടുകളില്‍ നിന്നെല്ലാം ഇങ്ങോട്ട് വിമാനസര്‍വ്വീസുകളുണ്ട്. ടാക്‌സികളിലോ ബസുകളിലോ ഇവിടെനിന്നും ബാരനില്‍ എത്താം. ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ് ബാരന് അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
27 Nov,Sat
Return On
28 Nov,Sun
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
27 Nov,Sat
Check Out
28 Nov,Sun
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
27 Nov,Sat
Return On
28 Nov,Sun