Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ബരോഗ്

ക്യാംപിങ് പ്രിയര്‍ക്ക് ബരോഗ്

15

എത്ര കണ്ടാലും മതിയായില്ലെന്ന തോന്നല്‍ ഉള്ളിലുണ്ടാക്കുന്നതാണ് ഹിമാചല്‍ പ്രദേശിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകത. എവിടെ നോക്കിയാലും കാണുന്ന ഗിരിശൃംഗങ്ങള്‍ തികച്ചും വേറിട്ടൊരു അനുഭവം തന്നെയാണ് സമ്മാനിയ്ക്കുക. മഞ്ഞുകാലത്താണെങ്കില്‍ മഞ്ഞുപുതച്ചുനില്‍ക്കുന്ന മലനിരകളും സൂചിമരക്കാടുകളുമെല്ലാം ചേര്‍ന്ന് ഒരുക്കുന്ന കാഴ്ചയുടെ വസന്തമാണ് ഹിമാചല്‍ പ്രദേശ്.

ഹിമാചലിലെ സോളന്‍ ജില്ലയിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് ബരോഗ്. സമുദ്രനിരപ്പില്‍ നിന്നും 6000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ബരോഗ് ഒരു ചെറു ഗ്രാമമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് നാരോ ഗേജ് റെയില്‍പാതയായ കല്‍ക്ക-ഷിംല പാത നിര്‍മ്മിച്ചതോടെയാണ് ഇവിടെ ആള്‍ത്താമസം ആരംഭിച്ചത്. മലതുരന്നുണ്ടാക്കിയ വമ്പന്‍ ടണലിന്റെ ശില്‍പിയായ  ബരോഗ് എന്ന എന്‍ജിനീയറുടെ പേരാണ് ഈ ഗ്രാമത്തിന്. തുരങ്കത്തിന്റെ പണി വേഗത്തിലാക്കാനായി ബരോഗ് ജോലിക്കാരോട് മലയുടെ രണ്ട് ഭാഗത്തുനിന്നും തുരങ്കം കുഴിയ്ക്കാന്‍ ആവശ്യപ്പെട്ടു. അവസാനം ബരോഗിന്റെ കണക്കുകൂട്ടലുകള്‍ തെറ്റുകയും രണ്ടുഭാഗത്തുനിന്നും തുരന്നുവന്ന തുരങ്കം കൂട്ടിമുട്ടിയ്ക്കാനാവാതെ വരുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ ബരോഗിന് പിഴയിട്ടു.

ഇതേത്തുടര്‍ന്നുണ്ടായ മാനസികാഘാതത്തില്‍ ബരോഗ് ആത്മഹത്യചെയ്യുകയായിരുന്നു. ടണലിന് സമീപത്താണ് എന്‍ജിനീയറുടെ മൃതദേഹം സംസ്‌കരിച്ചത്. തുടര്‍ന്നിങ്ങോട്ടാണ് ഈ ഗ്രാമം ബരോഗ് എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. ഈ സംഭവത്തിന് ശേഷം തുരങ്കത്തിന്റെ പണി തീര്‍ത്തത് എസ്സ് എസ് ഹാരിങ്ടണ്‍ എന്ന റെയില്‍വേ ചീഫ് എന്‍ജിനീയറായിരുന്നു. കല്‍ക്ക-ഷിംല റെയില്‍വേ ലൈനിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്കങ്ങളില്‍ ഒന്നാണിത്, 1143.61 മീറ്ററാണ് തുരങ്കത്തിന്റെ നീളം. ലോകത്തിലെ ഏറ്റവും ഋജുവായ തുരങ്കമെന്ന ഖ്യാതിയും ഇതിനുതന്നെയാണ്.

ചണ്ഡിഗഡില്‍ നിന്നും ഷിംലയ്ക്ക് പോകുന്നവഴിയില്‍ കല്‍ക്ക-ഷിംല ഹൈവേയില്‍ 60 കിലോമീറ്റര്‍ പിന്നിട്ട് കഴിഞ്ഞാല്‍ ബരോഗ് ആയി. ചൂര്‍ ചാന്ദ്‌നി പീക്ക് ബോരഗിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ്. ദഗ്ഷായ്, വിശാല്‍ ശിവക്ഷേത്രം, ഡൊലോന്‍ജി ബോന്‍ മൊണാസ്ട്രി, രേണുക തടാകം എന്നിവയാണ് ഇവിടുത്തെ മറ്റ് പ്രധാന ആകര്‍ഷണകേന്ദ്രങ്ങള്‍. ഷൊലോനി ദേവി ക്ഷേത്രം, കുട്ടികളുടെ പാര്‍ക്ക്, ജവഹര്‍ പാര്‍ക്ക് എന്നിവയും ഏറെ സഞ്ചാരികള്‍ സന്ദര്‍ശിയ്ക്കുന്ന സ്ഥലങ്ങളാണ്.

ബരോഗിന് അടുത്തുള്ള വിമാനത്താവളങ്ങള്‍ ചണ്ഡിഗഡിലും ഷിംലയിലുമാണ്. ഷിംലയിലെ വിമാനത്താവളത്തിലേയ്ക്ക് ദില്ലി, കുളു എന്നിവിടങ്ങളില്‍ നിന്നും വിമാനസര്‍വ്വീസുകളുണ്ട്. ചണ്ഡിഗഡ് വിമാനത്താവളത്തിലേയ്ക്ക് ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം വിമാനങ്ങള്‍ എത്തുന്നുണ്ട്. ബരോഗില്‍ റെയില്‍വേ സ്‌റ്റേഷനുണ്ട് അതിനാല്‍ തീവണ്ടിമാര്‍ഗ്ഗമുള്ള യാത്രയും ബുദ്ധിമുട്ടില്ലാത്തതാണ്. ദില്ലി, ചണ്ഡിഗഡ്, കസൗലി, സോലന്‍, ഷിംല എന്നിവിടങ്ങളില്‍ നിന്നും ഇങ്ങോട്ട് ബസ് സര്‍വ്വീസുമുണ്ട്.

ബരോഗ് പ്രശസ്തമാക്കുന്നത്

ബരോഗ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ബരോഗ്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ബരോഗ്

  • റോഡ് മാര്‍ഗം
    ഷിംല-കല്‍ക്ക ഹൈവേയിലാണ് ബരോഗിന്റെ കിടപ്പ്. കല്‍ക്കയില്‍ നിന്നും ഷിംലയില്‍ നിന്നും ഇവിടേയ്ക്ക് ബസ് സര്‍വ്വീസുകളുണ്ട്. സോലനിലാണ് ബരോഗിന് അടുത്തുള്ള ബസ് സ്റ്റാന്റ്. ഇവിടെനിന്നും ബരോഗിലേയ്ക്ക് 8 കിലോമീറ്റര്‍ ദൂരമേയുള്ളു.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ബരോഗിന് അടുത്തുള്ള ബ്രോഡ് ഗേഡ് റെയില്‍ഹെഡ് 73 കിലോമീറ്റര്‍ അകലെയുള്ള കല്‍ക്കയിലാണ്. നേരേ ഗേഡ് റെയില്‍പാതയിലുള്‍പ്പെടുന്ന സ്ഥലമാണ് ബരോഗ്, ഇവിടെ ഒരു സ്‌റ്റേഷനമുണ്ട്. ഷിംല-കല്‍ക്ക റൂട്ടിലാണിത്. കല്‍ക്ക സ്‌റ്റേഷനില്‍ നിന്നും ടാക്‌സിയിലോ ബസിലോ ബരോഗിലെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ചണ്ഡിഗഡ്, ഷിംല വിമാനത്താവളങ്ങളാണ് ബരോഗിന് അടുത്തുള്ളവ. ചണ്ഡിഗഡ് വിമാനത്താവളത്തിലേയ്ക്ക് 65 കിലോമീറ്ററാണ് ദൂരം. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം ഇങ്ങോട്ട് വിമാനസര്‍വ്വീസുകളുണ്ട്. ഷിംല വിമാനത്താവളത്തിലേയ്ക്ക് 73 കിലോമീറ്റര്‍ ദൂരമുണ്ട്. ദില്ലി, കുളു എന്നീ സ്ഥലങ്ങളില്‍ നിന്നും ഇവിടേയ്ക്ക് വിമാനസര്‍വ്വീസുകളുണ്ട്. രണ്ട് വിമാനത്താവളങ്ങളില്‍ നിന്നും ടാക്‌സിയിലോ ബസിലോ ബരോഗിലെത്താം. ദില്ലി വിമാനത്താവളമാണ് ബരോഗിന് അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
10 Jun,Wed
Return On
11 Jun,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Jun,Wed
Check Out
11 Jun,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Jun,Wed
Return On
11 Jun,Thu