കുപ്പ എന്നതിനര്‍ത്ഥം ഗുഹ, തുരങ്കം എന്നിങ്ങനെയാണ്. ഘാട്ട് എന്നതിനര്‍ത്ഥം നദീതീരത്തുള്ള സ്ഥലം എന്നാണ്. കുപ്പ ഘാട്ട് എന്നതുകൊണ്ട് ഗംഗാനദീതിരത്തുള്ള ഗുഹ എന്നാണ് അര്‍ത്ഥമാക്കുന്നത്. ഐതിഹ്യമനുസരിച്ച് ഒരു മഹാസന്യാസി ഈ ഗുഹയില്‍ നിരവധി മാസങ്ങള്‍ തപസ് ചെയ്തിരുന്നു.ഇവിടെ മനോഹരമായ ഒരു ഫലോദ്യാനവും, പൂന്തോട്ടവുമുണ്ട്. രാമയണത്തിനെ ആധാരമാക്കിയ പെയിന്റിംഗുകള്‍ ഇവിടെ പ്രദര്‍ശിപ്പിക്കുന്നു. തന്റെ പൂര്വ്വജന്മത്തില് ബുദ്ധന് ഇവിടെ താമസിച്ചിരുന്നുവെന്നും ഏറെയാളുകള്‍ വിശ്വാസിക്കുന്നു.