Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ദര്‍ഭംഗ

ദര്‍ഭംഗ - ബംഗാളിന്‍റെ കവാടം

16

ബീഹാറിലെ മനോഹരമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ദര്‍ഭംഗ. മിഥിലാഞ്ചലിന്‍റെ ഹൃദയഭാഗത്തുള്ള ദര്‍ഭംഗ വടക്കേ ബീഹാറിലെ ഒരു പ്രമുഖ നഗരമാണ്. നേപ്പാളില്‍ നിന്ന് 50 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം സഞ്ചാരികളുടെ ഇഷ്ടസ്ഥലമാണ്. ബീഹാറിന്‍റെ സാംസ്കാരിക തലസ്ഥാനം എന്ന വിശേഷണം കൂടിയുള്ള ദര്‍ഭംഗ നാടന്‍കലാരൂപങ്ങളാലും, സംഗീതത്താലും, സമ്പന്നമായ പൈതൃകമുള്ളതാണ്.  വാസ്തുവിദ്യയിലെ നിപുണതയുടെയും, മതപരമായ പ്രാധാന്യമുള്ള സ്ഥലങ്ങളുടെയും സാന്നിധ്യവും ഇവിടുത്തെ പ്രത്യേകതയാണ്.

മിഥില പെയിന്‍റിംഗ് എന്ന പരമ്പരാഗത കലാരൂപത്തിന്‍റെ പേരില്‍ ഏറെ പ്രശസ്തമാണ് ദര്‍ഭംഗ.  മിഥില പ്രദേശത്തെ നാടോടിനാടകവും ഏറെ പ്രശസ്തമാണ്.

ഇവയില്‍ പ്രമുഖമായവ നൗതാങ്കി, നതുവ നാച്ച്, സാമ ചകേവ, മധുശ്രാവണി എന്നിവയാണ്. ദര്‍ഭംഗയുടെ പല ഭാഗങ്ങളിലും നിരവധി ഉത്സവങ്ങളും, മേളകളും നടത്തപ്പെടുന്നു. കാര്‍ത്തിക പൂര്‍ണ്ണിമ, ദസറ മേള, ജന്മാഷ്ടമി മേള, ദീപാവലി മേള എന്നിവയാണ് അവയില്‍ പ്രമുഖമായവ.

ദര്‍ഭംഗ എന്ന പേര് വന്നത് ദ്വാര്‍, ഭംഗ എന്നീ വാക്കുകളില്‍ നിന്നാണ്. ദ്വാര്‍ എന്നാല്‍ കവാടം എന്നും, ഭംഗ എന്നാല്‍ ബംഗാള്‍ എന്നുമാണ് അര്‍ത്ഥമാക്കുന്നത്. അപ്പോള്‍ ദര്‍ഭംഗ എന്ന പേരിനര്‍ത്ഥം ബംഗാളിലേക്കുള്ള പ്രവേശന കവാടം എന്നാണ്. പരാതന നഗരമായ മിഥില സ്ഥിതി ചെയ്തിരുന്നത് ഇന്നത്തെ ദര്‍ഭംഗയിലാണ്. ഗംഗാനദിക്കും, ഹിമാലയ പര്‍വ്വതനിരകള്‍ക്ക് താഴെയുമായി സ്ഥിതി ചെയ്തിരുന്ന ഈ നഗരം വടക്കേ ഇന്ത്യയുടെ ഒരു സാംസ്കാരിക കേന്ദ്രമായിരുന്നു. ഹിമാലയത്തില്‍ നിന്ന് ഉത്ഭവിക്കുന്ന നിരവധി നദികള്‍ ഇതിലേ കടന്ന് പോകുന്നു. നാല് നദികളാണ് ഇവിടെ പ്രധാനമായുള്ളത്. മാമ്പഴ ഉത്പാദനത്തില്‍ പേരെടുത്ത സ്ഥലം കൂടിയാണ് ദര്‍ഭംഗ.

ദര്‍ഭംഗയിലെ സഞ്ചാര കേന്ദ്രങ്ങള്‍

ദര്‍ഭംഗ കോട്ട, ശ്യാമ കാളി ക്ഷേത്രം, മഖ്ദൂം ബാബയുടെ മസാര്‍, ഹോളി റോസറി ചര്‍ച്ച്, ചന്ദ്രാധരി മ്യൂസിയം, ഹരായി കുളം എന്നിവയാണ് ദര്‍ഭംഗയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍. മിഥില പെയിന്‍റിംഗ് എന്ന നാടന്‍ കലാരൂപം ദര്‍ഭാംഗയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ മുഖ്യഘടകമാണ്. മഥില പ്രദേശത്തെ പരമ്പരാഗത നാടകവും ഏറെ പ്രശസ്തമാണ്. ഇവയില്‍ പ്രമുഖമായവ നൗതാങ്കി, നതുവ നാച്ച്, സാമ ചകേവ, മധുശ്രാവണി എന്നിവയാണ്. ദര്‍ഭംഗയുടെ പല ഭാഗങ്ങളിലും നിരവധി ഉത്സവങ്ങളും, മേളകളും നടത്തപ്പെടുന്നു. കാര്‍ത്തിക പൂര്‍ണ്ണിമ, ദസറ മേള, ജന്മാഷ്ടമി മേള, ദീപാവലി മേള എന്നിവയാണ് അവയില്‍ പ്രമുഖമായവ.

ദര്‍ഭംഗ പ്രശസ്തമാക്കുന്നത്

ദര്‍ഭംഗ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ദര്‍ഭംഗ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ദര്‍ഭംഗ

  • റോഡ് മാര്‍ഗം
    നാഷണല്‍, സ്റ്റേറ്റ് ഹൈവേകള്‍ വഴി ദര്‍ഭംഗ ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. റാഞ്ചി, പാറ്റ്ന, ഗയ, ന്യൂഡെല്‍ഹി, കൊല്‍ക്കത്ത തുടങ്ങിയ പ്രമുഖ നഗരങ്ങളിലേക്ക് ഇവിടെ നിന്ന് ബസ് ലഭിക്കും. പോര്‍ബന്തറിനെയും, സില്‍ചാറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈസ്റ്റ് വെസ്റ്റ് കോറിഡോര്‍ എക്സ്പ്രസ് വേ ദര്‍ഭംഗയിലൂടെയാണ് കടന്ന് പോകുന്നത്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ബീഹാര്‍ സംസ്ഥാനത്തെ ഒരു പ്രമുഖ സ്റ്റേഷനായ ദര്‍ഭംഗ ഈസ്റ്റ് സെന്‍ട്രല്‍‌ റെയില്‍വേയുടെ ഒരു മാതൃകാ സ്റ്റേഷന്‍ കൂടിയാണ്. കൊല്‍ക്കത്ത, ന്യൂഡല്‍ഹി, ബാംഗ്ലൂര്‍, മുംബൈ, അമൃത്‍സര്‍, പാറ്റ്ന തുടങ്ങി രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്ക് ഇവിടെ നിന്ന് നേരിട്ട് ട്രെയിന്‍ ലഭിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ദര്‍ഭംഗയിലെ വിമാനത്താവളം ഇന്ത്യന്‍ വ്യോമസേനയുടെ കീഴിലാണ്. ദര്‍ഭംഗയിലേക്കെത്താന്‍ അടുത്തുള്ള വിമാനത്താവളങ്ങളെ ആശ്രയിക്കാം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat